കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന് റാന്നിയിൽ പുതിയ സബ് ഓഫീസ് അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന് റാന്നിയിൽ പുതിയ സബ് ഓഫീസ് അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ടവരുടെയും പട്ടികജാതിയിലേക്ക് ശുപാർശ ചെയ്തിട്ടുള്ളവരുടെയും സാമ്പത്തിക- സാമൂഹിക- സാംസ്കാരിക ഉന്നമനം ലക്ഷ്യമാക്കിയാണ് സംസ്ഥാന പിന്നോക്ക വിഭാഗ വികസന വകുപ്പിന് കീഴിൽ പൊതുമേഖല സ്ഥാപനമായ കോർപ്പറേഷൻ പ്രവർത്തിക്കുന്നത്. ഇപ്പോൾ കോർപ്പറേഷന് കോട്ടയം നാഗമ്പടത്താണ് ഹെഡ് ഓഫീസ് ഉള്ളത്. കൂടാതെ തിരുവനന്തപുരം, കോട്ടയം കോഴിക്കോട് എന്നിവിടങ്ങളിൽ മേഖല ഓഫീസുകളും ആലപ്പുഴ ജില്ലയിലെ മാവേലിക്കര തൃശ്ശൂർ എന്നിവിടങ്ങളിൽ സബ് ഓഫീസുകളും ഉണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവ ജന വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശമാണ് റാന്നി നിയോജക മണ്ഡലം. കൂടാതെ ജില്ലയിലെ മല്ലപ്പള്ളി, കോഴഞ്ചേരി, തിരുവല്ല, കോന്നി, അടൂർ താലൂക്കുകളിൽ ഉൾപ്പെട്ട പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്കും ഈ ഓഫീസ് പ്രയോജനം ചെയ്യും. നിലവിൽ ഇവരെല്ലാം കോട്ടയത്താണ് വിവിധ വായ്പ, വായ്പേതര പദ്ധതികൾക്കായി പോകുന്നത്. ഇവരുടെ ബുദ്ധിമുട്ട് നേരിട്ട് മനസ്സിലാക്കിയാണ് ഓഫീസ് വേണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചത്. ഇതിൻറെ ഫലമായാണ് ഇപ്പോൾ ഓഫീസ് ലഭിച്ചിരിക്കുന്നത്. നിലവിൽ റാന്നി മേഖലയിൽ കോർപ്പറേഷന്റെ കളക്ഷൻ സെൻറർ താലൂക്ക് ഓഫീസിൽ മാസത്തിൽ ഒരു ദിവസം മാത്രമായി പ്രവർത്തിച്ചു വരുന്നുണ്ട്. റാന്നി മിനി സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഓഫീസ് പ്രവർത്തിക്കാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...