കൂടൽ പൂമരുതിക്കുഴിയിൽ പട്ടാപകൽ വീടിന് സമീപം പുലി

For full experience, Download our mobile application:
Get it on Google Play

കോന്നി : കൂടൽ പൂമരുതികുഴിയിൽ പട്ടാപകൽ വീടിന് സമീപത്ത് പുലി എത്തിയതായി പ്രദേശവാസി. പൂമരുതിക്കുഴിയിൽ വൃന്ദാവനത്തിൽ അമ്മിണി പങ്കജാക്ഷന്റെ വീടിന് സമീപമാണ് പുലി എത്തിയതായി പറയുന്നത്. രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. സമീപത്തെ റോഡിൽ നിന്ന് മുകളിലേക്ക് കയറിവരുന്ന പുലി വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. പുലി കയറി വരുന്നത് നോക്കി നിന്ന വീട്ടുകാരുടെ മുന്നിലൂടെ പുലി ഇവരെ തിരിഞ്ഞ് നോക്കിയ ശേഷം നടന്ന് ദൂരേക്ക് മറഞ്ഞതായും വീട്ടുകാർ പറയുന്നു.

സംഭവത്തെ തുടർന്ന് പാടം ഫോറെസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയിൽ പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം എന്ന സുരക്ഷാ നിർദേശവും നൽകി ഇവർ മടങ്ങി. എന്നാൽ പ്രദേശത്ത് കൂട് സ്ഥാപിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. മുൻപും പൂമരുതികുഴിയിൽ പുലി ഇറങ്ങിയതിനെ തുടർന്ന് ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ ഊട്ടുപാറയിൽ പുലി ഇറങ്ങിയതിനെ തുടർന്ന് ഈ കൂട് ഇവിടെ നിന്ന് കൊണ്ടുപോകേണ്ടി വന്നു. നിലവിൽ കൂട് ഇല്ലാത്തത് വനം വകുപ്പിനെ കുഴക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...