കോന്നി മണ്ണീറ വെള്ളച്ചാട്ടം ; ശുചിമുറി സമുച്ചയം ആദ്യഘട്ട നിർമ്മാണം പൂര്‍ത്തിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മണ്ണീറ വെള്ളച്ചാട്ടത്തിനു സമീപമുള്ള ശുചിമുറി സമുച്ചയം ആദ്യഘട്ട നിർമ്മാണം പൂര്‍ത്തിയാകുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ തണ്ണിത്തോട് പഞ്ചായത്തിലെ വാർഡ് 09 മണ്ണീറ കേന്ദ്രീകരിച്ചാണ് നിര്‍മ്മാണം. ദിനംപ്രതി നൂറു കണക്കിന് വിനോദ സഞ്ചാരികൾ എത്തിച്ചേരുന്ന മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് 2021- 22, 2022 -23 വാർഷിക പദ്ധതികളിലായി 15,18,100 രൂപ വകയിരുത്തിയ ആദ്യ ഘട്ട പ്രവർത്തനങ്ങളാണ് പൂർത്തീകരണത്തിലേക്ക് എത്തിച്ചേരുന്നത്.  ടോയ്ലറ്റുകൾ, വസ്ത്രം മാറുന്നതിനുള്ള മുറി, ക്ലോക്ക് റൂം, ലഘുഭക്ഷണശാല, കവാടം എന്നിവയാണ് ആദ്യ ഘട്ടമായി പൂർത്തീകരിക്കുന്നത്. തുടർന്ന് രണ്ടാം ഘട്ടമായി മുകൾനിലയിൽ വിശ്രമകേന്ദ്രം, വ്യൂ പോയിന്റ്, വൈദ്യുതീകരണം, എന്നിവകൂടി നിർമ്മിക്കുന്നതിനായി 19,04,000 രൂപ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അതിന്റെയും നിർമ്മാണം ആരംഭിച്ചു.

രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം നിലയുടെ വാർപ്പ് നടന്നു. തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ ശമുവേൽ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം പ്രവീൺ പ്ലാവിളയിൽ, തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അംഗം പ്രീത പി.എസ്, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ശ്രീജ കുഞ്ഞമ്മ, ഓവർസിയർ ശ്രീകുമാർ, എന്നിവർ സ്ഥലം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. ബിജു മാത്യു, ഷിജോ ഇഞ്ചക്കാടൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...