പൊന്നമ്പലമായ ശബരിമലയെ പിണറായി ചെമ്പ് അമ്പലമാക്കി : അഡ്വ. വർഗീസ് മാമ്മൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന മതേതരത്വ മൂല്യം ഉയർത്തിപ്പിടിക്കുന്ന പ്രമുഖ തീർത്ഥാടന കേന്ദ്രമായ ശബരിമലയെ കൊള്ളയടിക്കുന്ന ഇടതുപക്ഷ സർക്കാരിലെ ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡൻ്റും രാജിവെച്ച് വിശ്വാസ സമൂഹത്തോട് മാപ്പ് പറയണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ദേവസ്വം അസിസ്റ്റന്റ്  കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ഭരണത്തിൽ വിശ്വാസികൾക്ക് മാത്രമല്ല ദൈവങ്ങൾക്ക് പോലും രക്ഷയില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും വർഗീസ് മാമ്മൻ പറഞ്ഞു.

യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗങ്ങളായ സാം ഈപ്പൻ , ഷിബു പുതുക്കേരി, സക്കറിയ കരുവേലി, സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, ജോമോൻ ജേക്കബ്, സജി കൂടാരത്തിൽ, ഷാനു മാത്യു, ടിന്റു മാത്യു, ടിജു ചാക്കോ, ജോസ് തേക്കാട്ടിൽ, മാത്യു മുളമൂട്ടിൽ, ബിജു അലക്സ് മാത്യു, ഫിലിപ്പ് ജോർജ്, ദിലീപ് മത്തായി, ജോർജി മാത്യു, ജോയ് പഴിയാരത്ത് ഫിജി ഫെലിക്സ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...