വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കണം : കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതി വിതരണ മേഖലയിലെ വ്യാപാരികളെ സംഘടിപ്പിച്ച്‌ കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ ജില്ല കണ്‍വെന്‍ഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കി. ഹോട്ടല്‍ വുഡീസില്‍ ചേര്‍ന്ന രൂപീകരണയോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി സമിതി ജില്ലാസെക്രട്ടറി ടി. മരയ്ക്കാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ദീര്‍ഘകാലമായി ഈ മേഖലയില്‍ മാതൃകാ പ്രവര്‍ത്തനം നടത്തി വരുന്ന മുതിര്‍ന്ന വിതരണ വ്യാപാരി ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണിയെ അധ്യക്ഷന്‍ സൂര്യ ഗഫൂര്‍ ഷാള്‍ അണിയിച്ച്‌ ആദരിച്ചു.

മുന്‍കാലങ്ങളില്‍ ഒന്നും ഇല്ലാത്ത പ്രതിസന്ധിയും പ്രശ്നങ്ങളുമാണ് വിതരണ വ്യാപാരികള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്നും ഇതിന് പരിഹാരം കാണാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് ആദരവിന് നല്‍കിയ മറുപടി പ്രസംഗത്തില്‍ ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി അഭിപ്രായപ്പെട്ടു. സംസ്ഥാന ട്രഷറര്‍ കാസിം വാടി ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.

ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ.എ. റഹീം പ്രസിഡണ്ട്, വി. ഉണ്ണികൃഷ്ണന്‍ സെക്രട്ടറി, പി.പി. പ്രദീപ്കുമാര്‍ ഖജാന്‍ജിയുമായി കമ്മിറ്റി രൂപീകരിച്ചു. ജില്ലാ ജോയിന്‍ സെക്രട്ടറി സി.വി ഇക്ബാല്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ എം റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം പി.പി. പ്രദീപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി. പ്രദീപ്കുമാര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ വി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഖജാന്‍ജി എന്‍.കെ. മുഹമ്മദ് റിയാസ് നന്ദിയും രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...