വണ്‍വേ തെറ്റിച്ചുവന്ന മിന്നല്‍ ബസിടിച്ചു മരിച്ച സ്‌കൂട്ടര്‍ യാത്രികന്റെ കുടുംബത്തിന്‌ നഷ്‌ടപരിഹാരം നല്‍കണം : മനുഷ്യാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വണ്‍വേ തെറ്റിച്ചുവന്ന മിന്നല്‍ ബസിടിച്ചു മരിച്ച സ്‌കൂട്ടര്‍ യാത്രികന്റെ കുടുംബത്തിനു നിയമാനുസൃതമായ നഷ്‌ടപരിഹാരം ഇന്‍ഷുറന്‍സ്‌ കമ്പിനിയില്‍ നിന്നും വാങ്ങി നല്‍കണമെന്നു മനുഷ്യാവകാശ കമ്മിഷന്‍. ബസ്‌ ഡ്രൈവര്‍ക്കെതിരായ അച്ചടക്ക നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ആന്റണി ഡൊമിനിക്‌ ആവശ്യപ്പെട്ടു. കോട്ടയം നഗരത്തില്‍ കെ.എസ്‌.ആര്‍.ടി.സി.യുടെ മിന്നല്‍ ബസിടിച്ചു ബൈക്കു യാത്രികന്‍ മരിച്ച സംഭവത്തിലാണ്‌ ഉത്തരവ്‌. അപകടവുമായി ബന്ധപ്പെട്ട്‌ കോട്ടയം വെസ്‌റ്റ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത ക്രൈം 1755/22 നമ്പര്‍ കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി നിയമനടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ജില്ലാ പോലീസ്‌ മേധാവിയും കെ.എസ്‌.ആര്‍.ടി.സി. വിജിലന്‍സ്‌ ഓഫീസറും റിപ്പോര്‍ട്ടു സമര്‍പ്പിച്ചെന്നും കട്ടപ്പന കെ.എസ്‌.ആര്‍.ടി. സി. ഡിപ്പോയിലെ ഡ്രൈവര്‍ ബി. ജനീഷ്‌ കുറ്റക്കാരനാണെന്നു കണ്ടെത്തിയെന്നും വിജിലന്‍സ്‌ അറിയിച്ചു. വിജിലന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബസിന്‌ ഓറിയന്റല്‍ ഇന്‍ഷുറന്‍സ്‌ കമ്പിനിയില്‍ സാധുവായ തേര്‍ഡ്‌ പാര്‍ട്ടി ഇന്‍ഷുറന്‍സുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച അഭിഷേകിന്റെ കുടുംബത്തിന്‌ ഇന്‍ഷുറന്‍സ്‌ കമ്പിനിയില്‍ നിന്നും നഷ്‌ടപരിഹാരം ഈടാക്കാവുന്നതാണെന്നു കെ.എസ്‌.ആര്‍.ടി.സി. കമ്മിഷനെ അറിയിച്ചു. പന്തളം സ്വദേശി റഹീം പന്തളം സമര്‍പ്പിച്ച പരാതിയിലാണു നടപടി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷപദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയ്യാർ ; രണ്ട് ചുമതല വഹിക്കുന്നതിന്റെ പ്രയാസം...

0
തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ താന്‍ തയ്യാറാണെന്നും രണ്ട്...

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

0
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി...

നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി...

ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നതിന് തൊട്ടുമുൻപായി 94 ഇന്ത്യൻ നാവികരുമായി മൂന്ന് കൂറ്റൻ...

0
ന്യൂഡൽഹി: ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങളിലും അമേരിക്കയുടെ നയതന്ത്ര വഞ്ചനയിലും പ്രതിഷേധിച്ച് ഇറാൻ...