ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാതെ വാഹനാപകടത്തില്‍ പരിക്കേറ്റ ആള്‍ മരിച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാതെ വാഹനാപകടത്തില്‍ പരിക്കേറ്റ ആള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വാതില്‍ തുറക്കാനാവാതെ അരമണിറിലേറെയാണ് ഫറോക്ക് സ്വദേശി കോയമോന്‍ ആംബുലന്‍സില്‍ കുടുങ്ങിക്കിടന്നത്. സംഭവത്തില്‍ ഡിഎംഒയും റിപ്പോര്‍ട്ട് തേടിയിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ബൈക്ക് അപകടത്തില്‍ കോയമോന് പരിക്കേറ്റത്. തുടര്‍ന്ന് ബീച്ച്‌ ആശുപതിയിലെ ആംബുലന്‍സില്‍ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ആംബുലന്‍സിന്റെ ഡോര്‍ തുറക്കാന്‍ കഴിയാതെ അരമണിക്കൂറിലേറെ ആംബുലന്‍സില്‍ കുടുങ്ങികിടന്നു. നാട്ടുകാരും ആശുപത്രി ജീവനക്കാരും മഴു ഉപയാഗിച്ച്‌ വാതില്‍ പൊളിച്ച്‌ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല.

ആംബുലന്‍സിന്റെ കാലപ്പഴക്കമാണ് വാതില്‍ തകരാറിലാവാന്‍ കാരണമെന്ന പരാതിയും ശക്തമായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. ആംബുലന്‍സുകളുടെ ചുമതലയും പരിപാലനവും സംബന്ധിച്ച്‌ ബീച്ച്‌ ആശുപത്രി സൂപ്രണ്ട് വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലയിലുള്ള ആംബുലന്‍സുകളുടെ സുരക്ഷ പരിശോധിച്ച്‌ റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും വിശദീകരണവും നല്‍കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...