കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഡ്വ.അബിൻ വർക്കി എം.എല്‍.എക്ക് സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ അഡ്വ. അബിൻ വർക്കി കോടിയാട്ടിന് സ്വീകരണം നൽകി. സ്വീകരണ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരത്തിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച നിവേദനവും ആറന്മുള എം.എല്‍.എ ക്ക് നല്‍കി. നഗരത്തിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എത്രയുംവേഗം പൂര്‍ത്തീകരിക്കുക, കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന് മണിയാർ ജലപദ്ധതി പ്രയോജനപ്പെടുത്തുക,  നഗരത്തിലെ റോഡുകള്‍ വികസിപ്പിക്കുക, വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന താത്ക്കാലിക മേളകൾ നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു നിവേദനം.

അബാൻ മേൽപ്പാല നിർമ്മാണവും ജനറൽ ആശുപത്രി നിർമ്മാണവും എത്രയും വേഗം പൂർത്തീകരിക്കുമെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിനും റോഡ് വികസനത്തിനും പ്രഥമ പരിഗണന നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് ഷാജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, ജില്ലാ ട്രഷറാർ കെ.എസ്. അനിൽ കുമാർ, യൂണിറ്റ് ജനറൽ സെക്രട്ടറി അലിഫ്ഖാൻ, യൂണിറ്റ് ട്രഷറാർ ബെന്നി ഡാനിയേൽ, സാബു ചരിവുകാലയിൽ, ലീനാ വിനോദ്, സൂര്യ ഗിരീഷ്, സുബലക്ഷ്മി എന്നിവര്‍  സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി സംഭവത്തിൽ...

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍...

0
തിരുവനന്തപുരം: ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി എക്‌സൈസ്...

കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചു

0
കർണാടക: കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ...