കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡൻ്റിന് ക്രൂര മര്‍ദനമേറ്റതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബിന് ക്രൂര മര്‍ദനമേറ്റതായി പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ കമ്മിറ്റി യോഗത്തിനിടയില്‍ ക്രൂരമായി മർദിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ കമറുദ്ദീന്‍, ഷാനവാസ്, നിഷാദ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർക്കുമെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. പി. സി ജേക്കബിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3.45 നാണ് സംഭവം നടന്നതെന്നാണ് വിവരം. എന്നാൽ മർദിക്കാനിടയായ സാഹചര്യം എന്തെന്ന് വ്യക്തമായിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ മാറ്റമില്ലാതെ സ്വർണം, വെള്ളി വിലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രേഖപ്പെടുത്തിയ അതേ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ; പുതുക്കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ തുടരും

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം...

പേമാരിയില്‍ പൊറുതി മുട്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും

0
ന്യൂഡല്‍ഹി: പേമാരിയില്‍ പൊറുതി മുട്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. അസമും ഒഡീഷയും ഉള്‍പ്പടെയുള്ള...

പരപ്പനങ്ങാടി – നാടുകാണി സംസ്ഥാനപാതയിൽ പാണക്കാട് വൻ മണ്ണിടിച്ചിൽ

0
മലപ്പുറം: പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു. പാണക്കാട് എടയ്പാലത്താണ് സംഭവം....