വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റി അംഗത്തെ നിർദ്ദേശിക്കണമെന്ന ഗവർണറുടെ കത്ത് ; നിയമോപദേശം തേടി കേരള സർവകലാശാല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റി അംഗത്തെ നിർദ്ദേശിക്കണമെന്ന ഗവർണറുടെ കത്തിൽ നിയമോപദേശം തേടി കേരള സർവകലാശാല. സർവകലാശാലയെ മറികടന്ന് ഗവർണർ വിസിയെ തീരുമാനിച്ചാൽ എന്തുചെയ്യണമെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. അടിയന്തരമായി സെനറ്റ് യോഗം ചേർന്ന് പ്രതിനിധിയെ നിർദ്ദേശിക്കാനാണ് വൈസ് ചാൻസലർക്ക് ഗവർണർ നൽകിയ നിർദ്ദേശം. പുതിയ വിസിയെ തീരുമാനിക്കാനുള്ള ഗവർണറുടെ നീക്കത്തോട് സർവകലാശാല സഹകരിക്കില്ല. രണ്ടംഗ കമ്മിറ്റിയെ കൊണ്ട് വൈസ് ചാൻസലറെ കണ്ടെത്തി നിയമിക്കാനുള്ള നീക്കം ഉണ്ടായാൽ അത് തടയാനുള്ള നിയമവഴികളാണ് സർവകലാശാല തേടുന്നത്.

നിലവിലെ സർവകലാശാല നിയമ പ്രകാരം സെർച്ച് കമ്മിറ്റിയിൽ മൂന്നംഗങ്ങളാണ് വേണ്ടത്. ഇതിൽ ഗവർണറുടെയും യുജിസിയുടെയും പ്രതിനിധികളെ തീരുമാനിച്ചു കഴിഞ്ഞു. പ്രതിനിധിയെ നിശ്ചയിച്ചു നൽകണമെന്ന ഗവർണറുടെ ആവശ്യത്തോട് സർവകലാശാല നേരത്തെ മുഖം തിരിച്ചതാണ്. സർവകലാശാല ഭേദഗതി ബിൽ പാസായശേഷം അഞ്ചംഗ കമ്മിറ്റി രൂപീകരിച്ച് സർക്കാരിന് താല്പര്യമുള്ളവരെ വിസിയാക്കാനായിരുന്നു ശ്രമം. ഇതിനു തടയിടാനാണ് അടിയന്തരമായി പേര് നിർദ്ദേശിക്കാൻ ഗവർണർ ആവശ്യപ്പെട്ടത്. ചാൻസലർ കൂടിയായ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയ സർവകലാശാല ഇപ്പോഴും ശക്തമായ നിലപാടെടുക്കാൻ തന്നെയാണ് സാധ്യത. സെനറ്റ് യോഗം ചേരേണ്ട തീയതിയും തുടർ നടപടികളും രണ്ടുദിവസത്തിനുള്ളിൽ സർവ്വകലാശാല തീരുമാനിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...