കാട്ടാക്കട കോളേജിലെ ആൾമാറാട്ടം ; ഡിജിപിക്ക് പരാതി നല്‍കി കേരള സർവകലാശാല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച പാനലില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല പോലീസ് മേധാവിക്ക് പരാതി നല്‍കി. അതേസമയം, കെഎസ്‌യു നല്‍കിയ പരാതി നിലനില്‍ക്കുമോ എന്ന സംശയത്തില്‍ അഞ്ച് ദിവസമായിട്ടും പോലീസ് കേസെടുത്തിട്ടില്ല. തട്ടിപ്പ് അന്വേഷിക്കാന്‍ കോളേജ് മാനേജ്‌മെന്റ് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഇന്നലെ ചേര്‍ന്ന സിണ്ടിക്കേറ്റ് യോഗ തീരുമാന പ്രകാരമാണ് കേരള സര്‍വകലാശാല രജിസ്ട്രാര്‍ പോലീസില്‍ പരാതി നല്‍കിയത്. എസ്എഫ്‌ഐ നേതാവായിരുന്ന എ വിശാഖിനും പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവിനുമെതിരെയാണ് പരാതി.

അതേസമയം ഡോ. ഷൈജുവിനെ അധ്യാപക സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെടുമെന്നും വീണ്ടും യു യു സി തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യത്തില്‍ ചെലവാകുന്ന മുഴുവന്‍ തുകയും അധ്യാപകനില്‍ നിന്ന് ഈടാക്കുമെന്നും സര്‍വകലാശാല അറിയിച്ചു. പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്ന് അധ്യാപകനെ മാറ്റി നിര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍മാറാട്ടം നടത്തിയ സംഭവുമായി ബന്ധപെട്ട് എ വിശാഖിനെതിരെ എസ്എഫ്‌ഐ സംഘടനാ തലത്തില്‍ നടപടിയെടുത്തിരുന്നു. ഡിസംബര്‍ 12ന് നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി (യു യു സി) തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനിയെ മാറ്റി പകരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത വിശാഖിന്റെ പേരാണ് കോളേജില്‍നിന്ന് കേരള സര്‍വകലാശാലയ്ക്ക് നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...