സാമൂഹിക പുരോഗതിയില്‍ നേട്ടവുമായി കേരളം ; കേന്ദ്ര സൂചികയില്‍ ഒന്‍പതാം സ്ഥാനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തിറക്കിയ സംസ്ഥാനങ്ങളുടെയും ജില്ലകളിലെയും സാമൂഹിക പുരോഗതി സൂചികയിൽ മികച്ച നേട്ടവുമായി കേരളം. വളരെ ഉയർന്ന സാമൂഹിക പുരോഗതിയുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒമ്പതാം സ്ഥാനത്ത്. കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി (65.99), ലക്ഷദ്വീപ് (65.89) എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. സൂചികയിൽ 65 ശതമാനത്തിലധികം സ്കോർ നേടിയ ഗോവ (65.53), സിക്കിം (65.10) എന്നിവ മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. മിസോറാം (64.15) അഞ്ചാം റാങ്കും തമിഴ്നാട് (63.33) ആറാം റാങ്കും ഹിമാചൽ പ്രദേശ് (63.28) ഏഴാം റാങ്കും ചണ്ഡിഗഡ് (62.37) എട്ടാം റാങ്കും നേടി. 62.05 പോയിന്‍റാണ് കേരളത്തിന്‍റെ സമ്പാദ്യം. ഒൻപതാം സ്ഥാനത്തുള്ള കേരളവും പത്താം സ്ഥാനത്തുള്ള ജമ്മു കശ്മീരും തമ്മിൽ ഒന്നര സ്കോർ വ്യത്യാസമുണ്ട്. ജാർഖണ്ഡ് (43.95 ശതമാനം), ബീഹാർ (44.47 ശതമാനം), അസം (44.92 ശതമാനം) എന്നിവയാണ് ഏറ്റവുംകുറഞ്ഞ പുരോഗതിയുള്ള വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

ശ്രേണി 1- വളരെ ഉയർന്ന സാമൂഹിക പുരോഗതി, ശ്രേണി 2- ഉയർന്ന സാമൂഹിക പുരോഗതി, ശ്രേണി 3- ഉയർന്ന മധ്യവർഗ സാമൂഹിക പുരോഗതി, ശ്രേണി 4- താഴ്ന്ന മധ്യവർഗ സാമൂഹിക പുരോഗതി, ശ്രേണി 5 താഴ്ന്ന സാമൂഹിക പുരോഗതി, ശ്രേണി 6- വളരെ താഴ്ന്ന സാമൂഹിക പുരോഗതി എന്നിങ്ങനെയാണ് വിഭജനം. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...