ഹൂതി വിമതർ തടവിലാക്കിയ മലയാളിക്ക് മോചനം ; ആശ്വാസത്തിന്റെ കരകയറി കായംകുളം സ്വദേശി

For full experience, Download our mobile application:
Get it on Google Play

യമൻ: യമൻ യുദ്ധത്തിനിടയിൽ ഹൂതി വിമതർ തടവിലാക്കിയ മലയാളിക്ക് മോചനം. ഇന്ത്യൻ സൈനികൻ കൂടിയായിരുന്ന ക്രൂ അം​ഗം അനിൽ കുമാർ രവീന്ദ്രന്റെ മോചനം രാജ്യം സ്വാ​ഗതം ചെയ്തു. 52 വയസ്സുകാരനായ കായംകുളം സ്വദേശി അനിൽ കുമാർ രവീന്ദ്രനാണ് അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആശ്വാസത്തിന്റെ കര കയറുന്നത്. ലൈബീരിയൻ പതാകയുള്ള ചരക്കുകപ്പൽ എം വി എറ്റേണിറ്റി സിയിൽ സെക്യൂരിറ്റി ഓഫീസർ ആയിരുന്നു അനിൽ കുമാർ. യമൻ സംഘർഷത്തിനിടയിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ കപ്പൽ തകർന്ന് ചെങ്കടലിൽ മുങ്ങി. തുടർന്ന് 2025 ജൂലൈ 7 മുതൽ അനിൽ കുമാർ ഹൂതി വിമതരുടെ തടവിലായി.

അനിൽ കുമാർ രവീന്ദ്രന്റെ മോചനം രാജ്യം സ്വാ​ഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം ഔദ്യോ​ഗികമായി അറിയിച്ചു. ഇദ്ദേഹം ബുധനാഴ്ച മസ്കറ്റിൽ എത്തിയതായും എത്രയും വേ​ഗം രാജ്യത്തേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. അനിൽ കുമാറിനെ സുരക്ഷിതമായി എത്തിക്കാൻ വേണ്ട എല്ലാ നടപടികളും വിവിധ കക്ഷികളുമായി ഏകോപിപ്പിച്ചിട്ടുണ്ട്. മോചനം സാധ്യമാക്കിയ ​​ഗൾഫ് സുൽത്താനും മന്ത്രാലയം നന്ദി അറിയിച്ചു. ഫിലിപ്പീൻസ്,​ ഗ്രീസ്, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാരും കപ്പലിൽ ഉണ്ടായിരുന്നു. ആക്രമണത്തിൽ 4 ക്രൂ അം​ഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്. നേരത്തെ തിരുവനന്തപുരം സ്വദേശി അ​ഗസ്റ്റ്യൻ ഉൾപ്പെടെ ​6 പേരെ യൂറോപ്യൻ യൂണിയൻ നേവൽ ഫോഴ്സ് രക്ഷപ്പെടുത്തി നാട്ടിലേയ്ക്ക് അയച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...