മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കേരളീയർക്ക് അതിർത്തി കടക്കാൻ കടമ്പകളേറെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്ന കേരളീയർക്ക് അതിർത്തി കടക്കാൻ അനുമതി കിട്ടിയെങ്കിലും സ്വന്തം നാട്ടിലെത്താൻ കടമ്പകൾ അനവധിയാണ്. തിരികെ വരുന്നവരെ വിളിക്കാനായുളള സ്വകാര്യ വാഹനങ്ങൾക്ക് ജില്ലകൾ കടന്ന് പോകാനുള്ള അനുമതി നിഷേധിക്കുന്നതാണ് പ്രധാന പ്രശ്നം. ഇതോടെ ഇവരെ തിരിച്ചെത്തിക്കാൻ സർക്കാർ തന്നെ യാത്രാ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ആഴ്ചകൾ നീണ്ട ലോക്ക്ഡൗണിൽ അന്യദേശത്ത് കുടുങ്ങിപ്പോയവർ ഏറെ പണിപ്പെട്ടാണ് അതിർത്തി വരെ എത്തുന്നത്. വാഹനമെത്താതെ കുടുങ്ങിപ്പോയവരെ തൽക്കാലം നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അതിർത്തി കടക്കാൻ ടാക്സി സൗകര്യങ്ങൾ കിട്ടാത്തതാണ് മറ്റൊരു പ്രതിസന്ധി. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 1.70 ലക്ഷം പേരാണ് നോർക്ക വഴി തിരിച്ചെത്താൻ അപേക്ഷ നൽകിയത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുളളവരാണ് കൂടുതൽ.

കണ്ണൂർ, മലപ്പുറം ജില്ലകളിലേക്കാണ് കൂടുതൽ പേർ മടങ്ങുന്നത്. ഓരോ സംസ്ഥാനങ്ങളിലും കുടുങ്ങി കിടക്കുന്നവരുടെ കൃത്യമായ കണക്ക് നോർക്കയിൽ നിന്ന് ശേഖരിച്ച ശേഷം ഇവരെ നേരിട്ട് തിരിച്ചെത്തിക്കാനുള്ള അന്തിമ രൂപ രേഖ സർക്കാർ തയ്യാറാക്കും. വിദൂര സംസ്ഥാനങ്ങളിലുളളവരെ കൊണ്ടുവരുന്നതിന് പ്രത്യേക ട്രെയിൻ കേന്ദ്രം അനുവദിക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാനം. സമീപ സംസ്ഥാനങ്ങളിലുളളവരെ റോഡ് മാർഗം തിരികെ എത്തിക്കണമെന്ന ആവശ്യവും സർക്കാരിന്റെ പരിഗണനയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...