കൊറോണ വൈറസിനോടൊത്ത് ജീവിക്കാന്‍ ശീലിക്കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യമാകെ കൊറോണ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ വൈറസിനൊപ്പം ജീവിക്കാനാണ് നാം ശീലിക്കേണ്ടതെന്നാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറയുന്നത്. ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ലോക്ഡൗണ്‍ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. തൊഴിലില്ലായ്മ, ബിസിനസ് രംഗത്ത് ഉണ്ടാക്കുന്ന തകര്‍ച്ച, ഇതെല്ലാം നേരിട്ട് ദീർഘകാലം മുന്നോട്ടു പോകാനാകില്ല.

അതുകൊണ്ട് പുതിയ രീതിയില്‍ സാധാരണത്വം കൈവരിക്കാനാണ് നാം ശ്രമിക്കേണ്ടതെന്ന് സിസോദിയ പറയുന്നു. ഒന്നും ചെയ്യാനാകാതെ വീട്ടില്‍ അടച്ചുപൂട്ടിയിരിക്കുന്നത് മൂലം ഉണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളും നിരവധിയാണ്. വര്‍ക്ക് ഫ്രം ഹോം സൗകര്യമനുസരിച്ച്‌ ശമ്പളവും ഭക്ഷണവും ലഭിക്കുന്നുണ്ടെങ്കില്‍ പോലും ഇത് വ്യക്തി ജീവിതത്തെ കാര്യമായി ബാധിക്കും.

ഡല്‍ഹിയുടെ എല്ലാ ഭാഗങ്ങളും റെഡ് സോണിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ടിബിയേയും ഡെങ്കിപ്പനിയേയും പോലെ കൊവിഡിനെ സമീപിക്കുകയും അതോടൊത്ത് ജീവിക്കാന്‍ പരിശീലിക്കുകയുമാണ് വേണ്ടത്. ഡല്‍ഹിയിലെ റെഡ് സോണുകളുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മദ്യം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും അതിന് ആവശ്യക്കാരുള്ളതിനാൽ ചൊവ്വാഴ്ച മുതൽ കുറേക്കൂടി നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറക്കാനാണ് തീരുമാനമെന്നും സിസോദിയ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...