അതിര്‍ത്തി വിഷയം ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സുപ്രീം കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: കൊവിഡ്19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളവുമായുള്ള അതിര്‍ത്തി മണ്ണിട്ടടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആംബുലന്‍സുകള്‍ ഉള്‍പ്പടെ അത്യാവശ്യ വാഹനങ്ങള്‍ പോലും അതിര്‍ത്തി കടന്നുപോകാന്‍ കര്‍ണാടക അനുവദിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

നേരത്തെ രോഗികള്‍ക്കായി കാസര്‍കോട് – മംഗളൂരു ദേശീയപാത തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതിര്‍ത്തി തുറക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കര്‍ണാടകയുടെ നീക്കം. അതിര്‍ത്തി ജില്ലയായ കാസര്‍ക്കോട് കൊവിഡ് പടര്‍ന്നുപിടിക്കുന്ന തീവ്രബാധിത പ്രദേശങ്ങളില്‍ ഒന്നാണ്.

ഗതാഗതം പുനസ്ഥാപിച്ചാല്‍ കര്‍ണാടക അതിര്‍ത്തിയിലുള്ളവര്‍ക്ക് അത് ഭിഷണിയാണ്. അതിനാല്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് കര്‍ണാടകം ആവശ്യപ്പെടുന്നത്. കേസില്‍ തിരുമാനം എടുക്കും മുമ്പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് കേരളം തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസ് ഇന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ കോടതി പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...