ഏകപക്ഷീയമായി സാലറി ചലഞ്ച് നടപ്പാക്കരുതെന്ന് ഉമ്മന്‍ ചാണ്ടി ; കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് ഭൂരിഭാഗം പേരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സാലറി ചലഞ്ച് ഏകപക്ഷീയമായി നടപ്പാക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാലറി ചാലഞ്ചില്‍ ഉദ്യോഗസ്ഥരെ കൂടി വിശ്വാസത്തിലെടുത്തു കൊണ്ടുള്ള തീരുമാനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാവ്യാധിയുടെ വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്ന സാമ്പത്തിക സ്ഥിതിയില്‍ നിന്നും കരകയറാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണം തേടുന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. എല്ലാവരും അതിനോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ ഏകപക്ഷീയമായി ജീവനക്കാരില്‍ നിന്നും ശമ്പളം പിടിച്ചെടുക്കാതെ അവരുടെ വിശ്വാസമാര്‍ജ്ജിച്ചു വേണം സാലറി ചാലഞ്ച് നടപ്പാക്കാനെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തും സംസ്ഥാനത്തും നിലനില്‍ക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് ഭൂരിഭാഗം പേരുമെന്നും എന്നാല്‍ ഇന്ന് സംസ്ഥാനവും സര്‍ക്കാരും നേരിടുന്ന അസാധാരണ സാഹചര്യത്തില്‍ എല്ലാവരുടെയും ഏക മനസ്സോടെയുള്ള സഹവര്‍ത്തിത്വം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നണിപ്പോരാളികളായി നിലകൊള്ളുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ലോക്ഡൗണുമായി ബന്ധപ്പെട്ട് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ കര്‍മനിരതരായ പോലീസ് ഉദ്യോഗസ്ഥരെയും അഗ്നിശമന സേനാവിഭാഗത്തെയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗം ജീവനക്കാരേയും ലാസ്റ്റ് ഗ്രേഡ്, ദിവസവേതന ജീവനക്കാരെയും സാലറി ചലഞ്ചില്‍ നിന്നും ഒഴിവാക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവരുടെ സേവനങ്ങള്‍ അഭിനന്ദനീയമാണെന്ന് നമുക്കെല്ലാം ബോധ്യമുള്ളതിനാല്‍ സംഭാവനയേക്കാള്‍ മഹത്തരമാണ് അവരുടെ സേവനങ്ങള്‍ എന്ന സന്ദേശമാണ് ഇപ്പോള്‍ നമുക്ക് അവര്‍ക്കായി നല്‍കാനുള്ള ആദരവും അംഗീകാരവുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...