തല ഒന്നിന് 3000 രൂപ : തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് അതിര്‍ത്തി കടത്തി വിടാന്‍ ഏജന്റുമാര്‍

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ കേരള അതിര്‍ത്തി കടത്തി വിടാന്‍ തമിഴ് ഏജന്റുമാര്‍ രംഗത്ത്. 2500 മുതല്‍ 3000 രൂപ വരെയാണ് വാങ്ങുന്നത്. രണ്ടാഴ്ചയ്ക്കിടെ 10 പേരാണ് ഇത്തരത്തില്‍ തമിഴ്നാട്ടില്‍ നിന്ന് ഇടുക്കി ജില്ലയിലെത്തിയത്. കേരളത്തിലെ സ്പെഷല്‍ ബ്രാഞ്ചും തമിഴ്നാട്ടിലെ ക്യു ബ്രാഞ്ചും ഇതേപ്പറ്റി അന്വേഷണം തുടങ്ങി. ലോക്ഡൗണ്‍ മൂലം തമിഴ്നാട്ടില്‍ കുടുങ്ങിയവരും ഉദ്യോഗാര്‍ഥികളുമാണ് ഏജന്റുമാരുടെ സഹായത്തോടെ തമിഴ്നാട്ടില്‍ നിന്നു കാട്ടുവഴികളിലൂടെ ഇടുക്കി ജില്ലയില്‍ എത്തിയത്.

പണം നല്‍കിയാല്‍ അതിര്‍ത്തി കടക്കാനുള്ള പാസ് വരെ ഏജന്റുമാര്‍ ക്രമീകരിച്ചു നല്‍കും. ചാണകം, ചുണ്ണാമ്പ്, വൈക്കോല്‍, കപ്പ എന്നിവ കയറ്റിയ ലോറികളില്‍ അതിര്‍ത്തി കടന്ന് കേരളത്തില്‍ എത്തിയ 6 പേരെ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുമെന്ന് മന്ത്രി എം. എം മണി നെടുങ്കണ്ടത്തെ അവലോകന യോഗത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ മന്ത്രി പോലീസിന് നിര്‍ദേശവും നല്‍കി.

ചെന്നൈയില്‍ നിന്നു വാഹനം വാടകയ്ക്കെടുത്ത് കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചെക്പോസ്റ്റിലെത്തിയവരെ ആരോഗ്യവകുപ്പും പോലീസും തടഞ്ഞിരുന്നു. ഇതോടെ ഇവര്‍ ഇടുക്കിയിലെ കമ്പംമേട്ട് ചെക്പോസ്റ്റ് വഴി കടക്കാനും ശ്രമം നടത്തി. ഇവിടെ ഇവരെ ആരോഗ്യവകുപ്പും പോലീസും ചേര്‍ന്നു പിടികൂടി നിരീക്ഷണത്തിലാക്കി. തമിഴ്നാട്ടിലെ പല ഭാഗങ്ങളില്‍ നിന്ന് ഇടുക്കിയിലേക്കു വരാന്‍ അനുമതി തേടി 100 പേര്‍ അതിര്‍ത്തി മേഖലയില്‍ കഴിയുന്നതായും ആരോഗ്യവകുപ്പിനു വിവരം ലഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....