കേശവദാസപുരം കൊലപാതകം : പ്രതിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആദം അലിയെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രാരംഭ തെളിവെടുപ്പും ഇന്നുണ്ടായേക്കും. കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയിൽ നിന്ന് ആർപിഎഫ് ആണ് പിടികൂടിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇതരസംസ്ഥാനങ്ങളിലെ പോലീസിനും സുരക്ഷാ സേനകൾക്കും വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആർപിഎഫ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും.

കഴിഞ്ഞ ദിവസമാണ് മനോരമയെ(68) സമീപത്തെ വീട്ടിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ദിനരാജ് മകളുടെ വീട്ടിൽ പോയപ്പോഴായിരുന്നു കൊലപാതകം. അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളാണ് മനോരമയുടെ വീട്ടിനടുത്ത് താമസിച്ചിരുന്നത്. ബംഗാൾ സ്വദേശിയായ ആദം അലി പണത്തിനു വേണ്ടി കൊലപാതകം നടത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....