കൊല്ലത്ത് 15 വയസുകാരി പ്രസവിച്ചു ; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കുളത്തൂപ്പുഴ മൈലംമൂട്ടില്‍ 15 വയസുകാരി പ്രസവിച്ചു. പോക്‌സോ കേസിലെ ഇരയാണ് പ്രസവിച്ചത്. കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുളത്തൂപ്പുഴ മൈലംമൂട്ടിലെ സ്വന്തം വീട്ടിലാണ് 15 കാരി പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞുമായി പെണ്‍കുട്ടിയുടെ മാതാവ് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തി. താനാണ് പ്രസവിച്ചത് എന്ന് പറഞ്ഞാണ് ഇവര്‍ ആശുപത്രിയെ സമീപിച്ചത്. എന്നാല്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കാര്യങ്ങള്‍ വ്യക്തമായത്.

തന്റെ 15 വയസ്സുകാരിയായ മകളാണ് പ്രസവിച്ചതെന്ന് ഇവര്‍ സമ്മതിച്ചു. 2016 ല്‍ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. 15 കാരി പെണ്‍കുട്ടിക്കാണ് ജന്മം നല്‍കിയത്. മാതാവിനും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. സംഭവത്തില്‍ കുളത്തുപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...