കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം ; യുവാവിന്റെ നെഞ്ചിൽ സ്ക്രൂ ഡ്രൈവർ കുത്തിയിറക്കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ യുവാവിനെ സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം പരവൂരിലാണ് സംഭവം. കോങ്ങാല്‍ സ്വദേശിയായ സജിനെ ആക്രമിച്ച കേസില്‍ പരവൂര്‍ പൊഴിക്കര തെക്കേമുള്ളില്‍ അബ്ദുള്‍ വാഹിദിനെയാണ് (38) പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സജിന്‍ ചികിത്സയിലാണ്. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് സജിന്റെ വീട്ടിലെത്തിയ വാഹിദ് കൈയില്‍ കരുതിയിരുന്ന സ്ക്രൂ ഡ്രൈവര്‍ കൊണ്ട് നെഞ്ചില്‍ ആഴത്തില്‍ കുത്തുകയായിരുന്നു. സജിന്‍ നല്‍കിയ പരാതിയില്‍ പരവൂര്‍ ഇന്‍സ്പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...