കറുകച്ചാല്‍ സബ്‌സ്റ്റേഷൻ പ്രവർത്തനം മുടങ്ങി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മല്ലപ്പള്ളി 110 കെ.വി.സബ്‌സ്റ്റേഷനിൽനിന്ന് കറുകച്ചാൽ 33 കെ.വി.സബ്‌സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് കറുകച്ചാൽ 33 കെ.വി.സബ്‌സ്റ്റേഷൻ പ്രവർത്തനം മുടങ്ങി. സബ്‌സ്റ്റേഷനിൽ നിന്ന് മല്ലപ്പള്ളി പാലം വരെ മണ്ണിനടിയിൽക്കൂടിയുള്ള കേബിൾ തകരാറിലായതാണ് മുടക്കത്തിന് ഇടയാക്കിയത്.  കോട്ടയം- കോഴഞ്ചേരി സംസ്ഥാന പാതയിൽ കുഴിയെടുത്ത് അധികൃതർ പരിശോധന നടത്തുന്നുണ്ട്. സബ്‌സ്റ്റേഷൻ കവാടത്തിനരികിലാണ് കേബിൾ നന്നാക്കുന്നത്.

മൂന്ന് ദിവസമായി മറ്റ് സ്ഥലങ്ങളിൽ നിന്ന് നേരിട്ടാണ് കറുകച്ചാൽ പത്തനാട് മേഖലകളിൽ വൈദ്യുതി വിതരണം നടത്തുന്നത്. ജൂൺ ആദ്യ ആഴ്ചയിലും ഇതേ തടസ്സം നേരിട്ടിരുന്നു. അന്ന് ആനിക്കാട്, നൂറോമ്മാവ്, പുല്ലുകുത്തി ഭാഗത്തുനിന്ന് കറുകച്ചാൽ മേഖലയിലേക്ക് വൈദ്യുതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഓവർലോഡായതു കാരണം പുല്ലുകുത്തി ഫീഡർ നിലച്ച്  ഇവിടെയും വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് കേബിൾ യോജിപ്പിച്ചെങ്കിലും ചാർജ് ചെയ്തിട്ടില്ലെന്ന് സബ് സ്റ്റേഷൻ അധികൃതർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...