കൊച്ചിയിൽ ഡോക്ടർമാർക്കും സിനിമാപ്രവർത്തകർക്കും ലഹരി എത്തിക്കുന്ന മുഖ്യവിതരണക്കാർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ ഡോക്ടർമാർക്കും സിനിമാപ്രവർത്തകർക്കും ലഹരി എത്തിക്കുന്ന മുഖ്യവിതരണക്കാർ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി നടത്തിയ അന്വേഷണത്തിലാണ് അമൽ ജോർജ്, അഭിജിത്ത് എന്നിവർ ഡാൻസാഫിന്റെ പിടിയിലായത്. ചേരാനല്ലൂരിൽ വീട് വാടകക്കെടുത്തായിരുന്നു ലഹരി വിൽപന. കൊച്ചി കേന്ദ്രീകരിച്ച് ഹൈ പ്രൊഫൈൽ ആളുകൾക്ക് ലഹരി വിതരണം ചെയ്യുന്ന ഒരു ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. വിവിധ ഇടങ്ങളിൽ നിന്ന് ലഹരി എത്തിച്ചതിന് ശേഷം വാടക വീട് കേന്ദ്രീകരിച്ചാണ് വിൽപന നടത്തിയിരുന്നത്. ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് ഇവരുടെ രീതി. അമൽ ജോർജിനെ ഒരു വർഷം മുമ്പ് 250 ​ഗ്രാം എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ട്.

ആവശ്യക്കാർ അഭിജിത്തിനെ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ഇയാളുടെ അക്കൗണ്ട് വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. ഇവർ‌ ആർക്കൊക്കെയാണ് ലഹരി നൽകിയിരുന്നതെന്ന കാര്യത്തിൽ‌ കൃത്യമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പോലീസ്. ഇവർ സ്ഥിരമായി ബന്ധപ്പെടുന്നവരുടെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യുവിന്‍റെ...

0
കണ്ണൂര്‍: പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന്...

ഇന്ന് ശ്രീകൃഷ്ണജയന്തി ; സംസ്ഥാനമെങ്ങും മഹാശോഭായാത്ര നടക്കും

0
തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ മയിൽപ്പീലിയും ഓടക്കുഴലുമായി...

എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരാൻ പോലീസ് ; വധശ്രമത്തിന് 30ലധികം പേരെ അറസ്റ്റ് ചെയ്യും

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരുമെന്ന് പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസിനെ...

ലയണൽ മെസ്സിക്ക് ആദരം : ഒരു മിനിറ്റ് കൈയടിക്കും ; 10-ാം മിനിറ്റിൽ ഫുട്‌ബോൾ...

0
ബ്യൂണസ് ഐറിസ് : അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ച അർജന്റീനയുടെ ഇതിഹാസ താരം...