പാലക്കാട് ഏഴാംക്ലാസ്സുകാരനെ അധ്യാപകൻ മുഖത്തടിച്ചതായി പരാതി ; ചികിത്സ തേടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നെന്മാറ അയിലൂരിൽ ഏഴാംക്ലാസ്സുകാരനെ അധ്യാപകൻ മുഖത്തടിച്ചതായി പരാതി. സ്‌കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ ഉദയൻ വിദ്യാർഥിയുടെ കണ്ണിന് താഴെ മർദിച്ചുവെന്നാണ് പരാതി. അയിലൂർ ഗവ. യു.പി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിക്കാണ് മർദനമേറ്റത്. രണ്ടുദിവസം മുൻപ് അഞ്ചാം ക്ലാസ്സ് വിദ്യാർഥികളും ഏഴാം ക്ലാസ്സ് വിദ്യാർഥികളും തമ്മിൽ പ്രശ്‌നമുണ്ടായിരുന്നു. ഇത് ചോദിക്കാനായി മറ്റൊരു അധ്യാപകൻ വിദ്യാർഥിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചിരുന്നു. കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് ഉദയൻ എന്ന അധ്യാപകൻ കുട്ടിയെ മർദിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മർദനത്തെ തുടർന്ന് കുട്ടിക്ക് മുഖത്ത് നീരുവന്നെന്നും നെന്മാറ ആശുപത്രിയിൽ ചികിത്സ തേടിയതായും അമ്മ പ്രതികരിച്ചു. എന്നാൽ പ്രശ്‌നമുണ്ടാക്കിയതിനാൽ ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് അധ്യാപകനായ ഉദയൻ പ്രതികരിച്ചു. സഹപാഠികളുടെ മർദനത്തിലാണ് കുട്ടിക്ക് പരിക്കേറ്റതെന്നും പരാതിക്ക് പിന്നിൽ മറ്റ് താൽപര്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായും അധ്യാപകൻ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കളുടെ വീടുകൾക്ക് മുന്നി​ലുള്ള പോലീസ് സുരക്ഷ പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു

0
കണ്ണൂർ: കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കളുടെ വീടുകൾക്ക് മുന്നി​ലുള്ള പോലീസ് സുരക്ഷ...

യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം : യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ...

എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ് എഫ്...

0
തിരുവനന്തപുരം: എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം...

മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തൊഴിലാളി രക്ഷപെട്ടത് തലനാരിടയ്ക്ക്

0
ഇടുക്കി: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തൊഴിലാളി രക്ഷപെട്ടത് തലനാരിടയ്ക്ക്. കന്നിമല...