“ചിത്ര ചെയ്യുമ്പോൾ കുഴപ്പമില്ല, ഞാൻ പാടുമ്പോഴാണ് ആ ആരോപണം”: തുറന്നടിച്ച് കെ.ജി മാർക്കോസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തന്റേതായ സംഗീത ശെെലികൊണ്ട് മലയാള പ്രേക്ഷക മനസുകളിൽ ഇടം കണ്ടെത്തിയ ഗായകനാണ് കെ.ജി മാർക്കോസ്. ഭക്തി ഗാനങ്ങളിലൂടെ പ്രശസ്തനായ മാർക്കോസ് 1981ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ ‌ “കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കേ” എന്ന ഹിറ്റുഗാനത്തിലൂടെയാണ്‌ സിനിമയിലേക്ക് പ്രവേശിച്ചത്. നിറക്കൂട്ട് എന്ന സിനിമയിലെ “പൂമാനമേ ” എന്നു തുടങ്ങുന്ന ജനപ്രിയ ഗാനവും മാർക്കോസ് പാടിയതാണ്. പിന്നീട് നിരവധി സിനിമയിൽ പാടി. ഇതിനിടെ യേശുദാസിന്റെ ശബ്ദവും ശൈലിയും അനുകരിച്ചുവെന്ന വിവാദങ്ങളും കെ.ജി മാർക്കോസിനെ പിന്തുടർന്നു. ആ കാലത്ത് താൻ ഏറെ മാറ്റി നിറുത്തപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

ഒരുപാട് മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. എന്റെ കാലഘട്ടത്തിൽ എനിക്കെതിരെ ഉപയോഗിച്ചിരുന്ന വലിയ ഫ്രെയിസായിരുന്നു അത്. യേശുദാസിനെ അനുകരിക്കുന്നു എന്നത്. ഞാൻ പിന്നീട് പലപ്പോഴും ചോദിക്കാറുണ്ട് എന്തേ ഈ യേശുദാസിനെ അനുകരിക്കാൻ കൊള്ളൂലെ?​ അനുകരിക്കാൻ കൊള്ളാത്ത വ്യക്തിത്വമാണോ യേശുദാസിന്റെ. സംഗീതത്തിൽ അദ്ദേഹം വലിയൊരു സർവകലാശാലയാണ്. ശബ്ദത്തിന്റെ കാര്യത്തിലും ശബ്ദം കൊടുക്കുന്ന കാര്യത്തിലും ഉച്ചാരണത്തിലും. അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ലതാമങ്കേഷ്കർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പക്ഷേ ലതാജീക്ക് ട്രിബ്യൂട്ട് പോലെ ചിത്ര പാടിയിട്ടുണ്ട്. ഞാൻ പാടുമ്പോൾ അത് യേശുദാസിനെ അനുകരിക്കൽ. അദ്ദേഹത്തിന് വേണ്ടി ആരും ഒരു ട്രിബ്യൂട്ടും ചെയ്തിട്ടില്ല. ഞാൻ ചെയ്തിട്ടുണ്ട്”-മാർക്കോസ് പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ

0
തിരുവല്ല : മിന്നൽ പ്രളയത്തിൽ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി തിരുവല്ല മർച്ചന്റ്സ്...

ഇടമണ്‍ നോര്‍ത്ത് വൈസ് മെന്‍ ക്ലബ്ബ് : ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സ്ഥാനാരോഹണം നടന്നു

0
റാന്നി : ഇടമണ്‍ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണല്‍ സോണ്‍...