പുതുവത്സരത്തിലും സമരം തുടർന്ന് കെജിഎംഒഎ ; പ്രതിഷേധ ക്ലിനിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറച്ചതിൽ പ്രതിഷേധിച്ച് പുതുവത്സര ദിനത്തിൽ ക്ലിനിക്ക് നടത്തി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിലെ നിൽപ്പ് സമരവേദിയിലാണ് രോഗികളെ പരിശോധിച്ച് പ്രതിഷേധിച്ചത്. രാവിലെ 10 മുതൽ 12വരെയായിരുന്നു പ്രതിഷേധം. സമരവേദിയിലായിരുന്നു പുതുവത്സര ആഘോഷവും.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആറ് മാസമായി കെജിഎംഒഎ നിസഹകരണ സമരത്തിലാണ്. കഴിഞ്ഞ 25 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ നിൽപ്പ് സമരത്തിലുമാണ്. നവംബർ ഒന്നിലെ ചർച്ചയ്ക്ക് ശേഷം സർക്കാർ പിന്നീട് ചർച്ചയ്ക്ക് തയ്യാറായിട്ടുമില്ല. വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുനസ്ഥാപിക്കുക, റേഷ്യോ പ്രമോഷൻ പുനസ്ഥാപിക്കുക, അലവൻസുകളും ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജിഎംഒഎയുടെ സമരം.

ശമ്പള പരിഷ്കരണം വന്നപ്പോൾ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് ആത്മാർത്ഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കെജിഎംഒ ആരോപിക്കുന്നു. എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും പേഴ്സണൽ പേ നിർത്തലാക്കിയതും റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതിനുമെല്ലാം എതിരെയാണ് ഡോക്ടർമാരുടെ പ്രതിഷേധം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...