ബ്രിജ്ഭൂഷണെതിരായ സമരം മുന്നില്‍ നിന്ന് നയിക്കാന്‍ കര്‍ഷക സംഘടനകള്‍ ; ഇന്ന് ഖാപ് മഹാ പഞ്ചായത്ത് ചേരും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഗുസ്തി താരങ്ങളുടെ തുടർസമരപരിപാടികൾ തീരുമാനിക്കാൻ ഇന്ന് ഖാപ് മഹാ പഞ്ചായത്ത് ചേരും. മുസാഫർനഗറിലെ സോറം ഗ്രാമത്തിലാണ് മഹാ പഞ്ചായത്ത്‌ ചേരുക. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച ഇന്ന് ബ്രിജ്ഭൂഷണിൻ്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തും. ബ്രിജ്ഭൂഷണെതിരായ താരങ്ങളുടെ സമരം മുന്നില്‍ നിന്ന് നയിക്കാന്‍ ആണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അഞ്ചു ദിവസമാണ് ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഗുസ്തി താരങ്ങൾ സമയം അനുവദിച്ചിരിക്കുന്നത്.

ഗുസ്തി താരങ്ങളുടെ ഭാവി സമര പരിപാടികൾ ഇന്ന് മുസഫർ നഗറിൽ ചേരുന്ന ഖാപ് മഹാപഞ്ചായത്തിൽ തീരുമാനിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും കർഷകസംഘടനകളും ഇന്നത്തെ ഖാപ് മഹാപഞ്ചായത്തിൽ പങ്കെടുക്കും. ഇന്ത്യാ ഗേറ്റിലെ അനിശ്ചിതകാല നിരാഹാരം ഉൾപ്പടെയുള്ള സമരപ്രഖ്യാപനങ്ങൾ ഇന്ന് ചേരുന്ന മഹാ ഖാപ് പഞ്ചായത്ത് ചർച്ച ചെയ്യും. ടിക്രി, സിംഘു, ഗാസിയാബാദ് അതിർത്തികൾ ഉപരോധിക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും.

അതേസമയം, ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും സംയുക്ത കിസാൻ മോർച്ച ബ്രിജ്ഭൂഷണിൻ്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തും. എന്നാൽ താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര സംഘടനകൾ കൂടി രംഗത്തെത്തിയതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് അടുത്തിരിക്കെ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്താൽ ഉത്തർപ്രദേശിൽ പാർട്ടി തിരിച്ചടി നേരിട്ടേക്കാം എന്ന ആശങ്ക ബി.ജെ.പിക്ക് ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധിക്കിടെ മണിയാർ പദ്ധതി ഇനിയും വൈകിക്കരുത് – കെ.എസ്.ഇ.ബി ഉടൻ ഏറ്റെടുക്കണം :...

0
പത്തനംതിട്ട : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ജനങ്ങൾ വൈദ്യുതി...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ വഴിതിരിവ്

0
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...