കിയ സെൽറ്റോസ് ഇനി ഡീസലില്‍ ഓടും ; കൂടുതൽ അറിയാം

For full experience, Download our mobile application:
Get it on Google Play

സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ജൂലായിയില്‍ പുറത്തിറക്കിയ സെൽറ്റോസിന്റെ പുതിയ മോഡലിന്റെ വില്പന 65000 യൂണിറ്റ് മറികടന്നു. അന്ന് ഡീസലിന്റെ ഐഎംടി (ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ) മോഡലും ടോര്‍ക്ക് കൺവേർട്ടർ ഓട്ടമാറ്റിക് മോഡലും മാത്രമായിരുന്നു പുറത്തിറക്കിയത്. ഇപ്പോൾ ആകെ മൊത്തം വേരിയന്റുകളുടെ എണ്ണം 24 ആയി. അഞ്ച് മോഡലുകളിൽ വിപണിയിലെത്തിയ പുതിയ സെൽറ്റോസിന്റെ എച്ച്ടിഇ മോഡലിന് 11.99 ലക്ഷം രൂപയും എച്ച്ടികെ മോഡലിന് 13.59 ലക്ഷം രൂപയും എച്ച്ടികെ പ്ലസ് മോഡലിന് 14.99 ലക്ഷം രൂപയും എച്ച്ടിഎക്സ് മോഡലിന് 16.67 ലക്ഷം രൂപയും എച്ച്ടിഎക്സ് പ്ലസ് മോഡലിന് 18.27 ലക്ഷം രൂപയുമാണ് വില. 1.5 ലീറ്റർ ഡീസൽ മോഡലിന് 116 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് മാനുവലിനെ കൂടാതെ ഐഎംടി, ആറു സ്പീഡ് ‍ഡീസൽ ഓട്ടോമാറ്റിക് ഓപ്ഷനുകൾ.

ഡീസൽ എൻജിൻ കൂടാതെ 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ടർബൊ പെട്രോൾ എൻജിൻ മോഡലുകളിലും സെൽറ്റോസ് വിപണിയിലുണ്ട്. കിയയുടെ ആദ്യ മോഡലായി 2019 ലാണ് സെൽറ്റോസ് ഇന്ത്യൻ വിപണിയിൽ എത്തിയത്. 2019 ഓഗസ്റ്റിൽ ലോഞ്ച് ചെയ്തതിനുശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് സെൽറ്റോസ്. ഈ എസ്‌യുവിക്ക് ആറ് എയർബാഗുകളും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകളും ഉണ്ട്. ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം, ബ്രേക്ക് ഫോഴ്‌സ് അസിസ്റ്റ് സിസ്റ്റം, ഓൾ വീൽ ഡിസ്‌ക് ബ്രേക്ക്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് ഉൾപ്പെടുന്നു. പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് 26.04 സെന്റിമീറ്റർ ഡ്യുവൽ സ്‌ക്രീൻ പനോരമിക് ഡിസ്‌പ്ലേ, 26.03 സെന്റിമീറ്റർ എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ നാവിഗേഷൻ, ഡ്യുവൽ സോൺ ഫുള്ളി ഓട്ടോമാറ്റിക് എയർ കണ്ടീഷണർ എന്നിവയും വരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : മൃതദേഹങ്ങളാൽ നിറഞ്ഞ് മോർച്ചറികൾ ; അണുബാധ മുന്നറിയിപ്പുമായി അധികൃർ

0
കാഠ്‌മണ്ഡു : നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ...

കടയ്ക്കലിൽ 75കാരിയെ പീഡിപ്പിക്കാൻ ശ്രമം , മധ‍്യവയസ്കൻ അറസ്റ്റിൽ

0
കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ 75കാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച...

കോഴിക്കോട് ബീച്ചിലെ ഫുഡ്‌ സ്ട്രീറ്റില്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന ; ഒരു കട പൂട്ടിച്ചു

0
കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍...

രാത്രി പട്രോളിങ്ങിനിടെ പോലീസിനു നേരെ ആക്രമണം : സിറിഞ്ച് കൊണ്ട് കുത്തി ; മൂന്നുപേര്‍‌...

0
കോഴിക്കോട് : നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. സിറിഞ്ച്...