യുവാവ് ബംഗാളിൽ നിന്നും തട്ടിക്കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തളിപ്പറമ്പിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : ബംഗാളില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു വന്ന് വിവാഹം കഴിച്ച ബംഗാളിയായ യുവാവിനെയും പെണ്‍കുട്ടിയെയും തളിപ്പറമ്പ് പോലീസിന്റെ സഹായത്തോടെ വെസ്റ്റ് ബംഗാള്‍ പോലീസ് ധര്‍മ്മശാലയില്‍ വെച്ച്‌ പിടികൂടി. വെസ്റ്റ് ബംഗാള്‍ മിഡ്‌നാപ്പൂര്‍ സ്വദേശിയായ യുവാവിനൊപ്പം വിവാഹിതയായി കഴിയുന്ന യുവതിയെയാണ് പോലീസ് കണ്ടെത്തിയത്. 2020-ല്‍ യുവാവ് മിഡ്‌നാപ്പൂരില്‍ നിന്ന് കാമുകിയായ 17 കാരിയുമായി സ്ഥലം വിടുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതോടെ വീടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരും കണ്ണൂരില്‍ കഴിയുന്നതായി വെസ്റ്റ് ബംഗാള്‍ പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. നാട്ടില്‍ നിന്നും മുങ്ങിയ ഇവര്‍ വിവാഹിതരായി ധര്‍മ്മശാലക്ക് സമീപം ജോലി ചെയ്ത് താമസിച്ചു വരികയായിരുന്നു. യുവതി ഒരു കുഞ്ഞിന് ജന്മവും നല്‍കിയിട്ടുണ്ട്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ പോലീസ് മിഡ്‌നാപ്പൂരിലേക്ക് കൊണ്ടു പോകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ ഷോപ്പിൽ യുവാവിന്റെ കയ്യാങ്കളി ; ഉടമയെയും ഭാര്യയെയും പരിക്കേൽപിച്ചു

0
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മെഡിക്കൽ ഷോപ്പിൽ കയ്യാങ്കളി. മെഡിക്കൽ ഷോപ്പ് ഉടമയെയും...

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...