ഹോട്ടല്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ വഴിയില്‍ ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വിതുര : ഹോട്ടല്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ വഴിയില്‍ ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ പിടിയിലായി. മര്‍ദനമേറ്റയാള്‍ മുൻപ് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമകളാണ് പ്രതികള്‍. വിതുരയിലെ ഹോട്ടല്‍ ജീവനക്കാരനായ 21കാരന്‍ ഹാരിഷിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേരാണ് പിടിയിലായത്. പെരിങ്ങമ്മല സ്വദേശി ബാദുഷ, നെടുമങ്ങാട് സ്വദേശികളായ അല്‍ഫയാദ്, സുല്‍ത്താന്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്. 21കാരനായ ഹാരിഷ് രണ്ട് ദിവസം മുമ്പാണ് വിതുരയിലെ ഹോട്ടലില്‍ ജോലിക്ക് കയറിയത്.

അതുവരെ ബാദുഷയുടെയും അല്‍ഫയാദിന്റെയും ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. ഉടമകളോട് പറയാതെയാണ് ഹാരിഷ് ജോലി ഉപേക്ഷിച്ചത്. ഇതാണ് പ്രകോപന കാരണമെന്ന് പ്രതികള്‍ പറയുന്നു. കേസിലെ മൂന്നാം പ്രതി സുല്‍ത്താന്‍ ഷാ, ഹാരിസിന്റെ സുഹൃത്താണ്. സുല്‍ത്താന്‍ ഷായാണ് ഹാരിഷ് വിതുരയിലുണ്ടെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് വിതുരയിലെത്തിയ മൂന്നംഗ സംഘം ഹാരിഷിനെ താമസ സ്ഥലത്തുനിന്നും പിടിച്ചിറക്കി. പെരിങ്ങമ്മലയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. ഇവിടെവെച്ച്‌ ക്രൂരമായി മര്‍ദ്ദിച്ച്‌ ശേഷം വഴിയില്‍ തള്ളുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...