ഇന്ത്യയിലെ ഹിന്ദുക്കളെ എല്ലാം കൊന്നൊടുക്കുമെന്ന് ഭീഷണി മുഴക്കിയ യൂട്യൂബര്‍ക്കെതിരെ പ്രതിഷേധം ശക്തo

For full experience, Download our mobile application:
Get it on Google Play

കശ്മീര്‍ : ഇന്ത്യയിലെ ഹിന്ദുക്കളെ എല്ലാം കൊന്നൊടുക്കുമെന്ന് ഭീഷണി മുഴക്കിയ ഇസ്ലാമികവാദിയായ യൂട്യൂബര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സഹീര്‍ അഹമ്മദാണ് ഭീഷണിക്ക് പിന്നില്‍. തന്റെ യൂട്യൂബ് ചാനലായ ആസാദി പോയിന്റിലൂടെയാണ് ഇയാള്‍ ഭീഷണി സന്ദേശം പുറത്ത് വിട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കശ്മീര്‍ താഴ്‌വരയിലേക്ക് കശ്മീരി പണ്ഡിറ്റുകളെ തിരിച്ചെത്തിച്ചാല്‍ മുഴുവന്‍ പേരെയും കൊന്നൊടുക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കുന്നു. താന്‍ ഒരു കശ്മീരിയാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

28 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സഹീര്‍ അഹമ്മദ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സഹീറിനെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്. വീഡിയോ ഷെയര്‍ ചെയ്യുകയും, ലൈക്ക് ചെയ്തവര്‍ക്കെതിരേയും അന്വേഷണം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. ആസാദി പോയിന്റ് എന്ന യൂട്യൂബ് ചാനലിലൂടെ നേരത്തേയും ഇന്ത്യാ വിരുദ്ധ വീഡിയോകള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇന്ത്യയ്‌ക്കും പാകിസ്താനും ഇടയിലുള്ള പ്രശ്‌നങ്ങളാണ് ഇയാള്‍ പ്രധാനമായും വിഷയമാക്കിയിരിക്കുന്നത്. പാകിസ്താനെ പിന്തുണച്ചും, ഇന്ത്യയെ വിമര്‍ശിച്ചുമാണ് ഇയാളുടെ വാദങ്ങള്‍.

അതേസമയം കശ്മീരില്‍ പണ്ഡിറ്റുകള്‍ക്ക് നേരേ അക്രമങ്ങള്‍ തുടരുന്നുണ്ട്. കശ്മീരിലെ ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷാസേനയ്‌ക്കും എതിരെയാണ് ഭീകരര്‍ പ്രധാനമായും ആക്രമണം അഴിച്ചു വിടുന്നത്. ഇത്തരത്തില്‍ 20ഓളം പേര്‍ ഈ വര്‍ഷം മാത്രം കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കശ്മീരി പണ്ഡിറ്റ്. രജ്പുത് വിഭാഗത്തില്‍ നിന്നുള്ള അംഗം, നാല് കുടിയേറ്റക്കാര്‍, പഞ്ചായത്ത് തലത്തിലുള്ള നാല് രാഷ്‌ട്രീയ നേതാക്കള്‍, നാല് പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്. അക്രമികളെ തടയുന്നതിനായി ശക്തമായ സുരക്ഷയും സൈന്യം ഒരുക്കിയിട്ടുണ്ട്. നിരവധി ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...