ട്യൂഷന്‍ സെന്ററിലേയ്‌ക്ക് പോകുകയായിരുന്ന പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേയ്‌ക്ക് പോകുകയായിരുന്ന പതിമൂന്നുകാരിയെ കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്‌ത അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ഒളശ ഏനാദി പാലത്തിലായിരുന്നു സംഭവം.

ചോദ്യം ചെയ്ത വഴിയാത്രക്കാരിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ തടഞ്ഞുവച്ചു. തുടര്‍ന്ന് കുമരകം പോലീസില്‍ അറിയിക്കുകയായിരുന്നു. ആദ്യം കുമരകം പോലീസ് ഇത് തങ്ങളുടെ പരിധിയല്ലെന്നും വെസ്റ്റ് സ്റ്റേഷനില്‍ അറിയിക്കാനുമായിരുന്നു അറിയിച്ചത്.

ഇതോടെ നാട്ടുകാര്‍ കുമരകം സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...