മുന്‍ കേരള രഞ്​ജി ട്രോഫി ടീം ക്യാപ്​റ്റനും കോച്ചുമായിരുന്ന എ. സത്യേന്ദ്രന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്​: മുന്‍ കേരള രഞ്​ജി ട്രോഫി ടീം ക്യാപ്​റ്റനും കോച്ചുമായിരുന്ന എ. സത്യേന്ദ്രന്‍ അന്തരിച്ചു. ഹൈദരാബാദിലായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന സത്യേന്ദ്രന്‍ 1970-71, 1980-81 സീസണുകളിലായിരുന്നു കേരളത്തിനായി കളിച്ചത്​. ബാറ്റിങ്ങിലും മീഡിയം പേസ്​ ബൗളിങ്ങിലും മികവുകാട്ടി മികച്ച ഓള്‍റൗണ്ടറായി പേരെടുത്ത സത്യ, കേരളത്തിനായി 32 ഫസ്​റ്റ്​ക്ലാസ്​ മത്സരങ്ങള്‍ കളിച്ചു. ഒരു സെഞ്ച്വറി ഉള്‍പ്പെടെ (128 നോട്ടൗട്ട്​) 1291 റണ്‍സെടുത്തു.

കളിക്കാരനും കോച്ചുമായും കേരളത്തിനൊപ്പം പ്രവര്‍ത്തിച്ചെങ്കിലും ഹൈദരാബാദായിരുന്നു തട്ടകം. സ്​റ്റേറ്റ്​ ബാങ്കിലെ ജോലിയുമായി ഹൈദരാബാദിലെത്തിയ സത്യ അവിടെ സ്ഥിരതാമസമാക്കി. മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി, അബ്ബാസ്​ അലി ബെയ്​ഗ്​, എം.എസ്.​ ജയ്​സിംഹ, സയിദ്​ ആബിദ്​ അലി തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിലെ പഴയകാല സൂപ്പര്‍ താരങ്ങള്‍ വാണ ഹൈദരാബാദ്​ ലീഗിലും ഇടങ്കൈയന്‍ ബാറ്റ്​സ്​മാനായ കണ്ണൂരുകാരന്‍ സത്യേന്ദ്രന്‍ മികവു കാട്ടി. വിരമിച്ചശേഷം, ഹൈദരാബാദ്​ ക്രിക്കറ്റ്​ അസോസിയേഷന്റെ ഭാരവാഹിയും, വെറ്ററന്‍ ക്രിക്കറ്റ്​ അസോസിയേഷ​ന്‍ അംഗവുമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...