മ്യാൻമറിൽ സായുധസംഘം തട്ടിക്കൊണ്ടുപോയ സംഭവം : മലയാളികളടക്കം ആറുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

നയ്പിഡോ : മ്യാൻമറിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ മൂന്ന് മലയാളികളടക്കമുളള ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ മ്യാവഡി എന്ന സ്ഥലത്തിന് സമീപമുളള പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വീസ ഇല്ലാത്തതിനാലാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഇജാസ് തിരുവനന്തപുരം വര്‍ക്കല താന്നിക്കൂട് സ്വദേശി നിധീഷ് ബാബു, മൂന്നു തമിഴ്നാട്ടുകാര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഫോണും രേഖകളും പിടിച്ചെടുത്തതിനു ശേഷം സായുധ സംഘം സ്റ്റേഷനു മുന്നില്‍ ഇറക്കിവിടുകയായിരുന്നു. ഇവരെ രക്ഷപെടുത്താനുളള ശ്രമങ്ങള്‍ തുടങ്ങിയതായി ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. പോലീസ് ഉദ്യോ​ഗസ്ഥർ ഇവരുടെ കുടുംബവുമായി ബന്ധപ്പെട്ടു. അനധികൃതമായി രാജ്യത്തു കടന്നവരായി കണക്കാക്കി ആറുപേരെയും അറസ്റ്റ് ചെയ്തു മൂന്നാഴ്ച്ചത്തേക്കു റിമാന്‍ഡ് ചെയ്യുമെന്നു പോലീസ് കുടുംബങ്ങളെ അറിയിച്ചു. ഡേറ്റ എന്‍ട്രി ജോലിക്കായി ഓഗസ്റ്റ് രണ്ടിനാണു മലയാളികളായ സിനാജ് സലീമും ഇജാസ്, നിധീഷ് എന്നിവർ തായാലാൻഡിലേക്ക് പോയത്.

വിമാനമിറങ്ങിയ ഉടനെ ഒരു സായുധ സംഘം ഇവരെ പിടികൂടി മ്യാന്‍മറിലെ മ്യാവഡിയെന്ന സ്ഥലത്തേക്കു തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുടുംബം വിദേശകാര്യ മന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു. മ്യാന്‍മര്‍ സര്‍ക്കാരിനു നിയന്ത്രണമില്ലാത്ത വിമത മേഖലയിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം കാര്യമായി മുന്നോട്ടുപോയിരുന്നില്ല. നയതന്ത്ര തലത്തില്‍ ഇടപെടലുണ്ടായാല്‍  ഉടന്‍ നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു ഇവരുടെ കുടുംബം​ഗങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...