കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ; കുറ്റപത്രം സമർപ്പിക്കാൻ തയ്യാറായി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപാേയ സംഭവത്തിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. ഏറെ വിവാദം ഉണ്ടാക്കിയ കേസിലെ കുറ്റപത്രം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കോടതിയിൽ സമർപ്പിക്കും എന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞദിവസം ഇതുസംബന്ധിച്ചുള്ള ഉന്നതതല യോഗം നടന്നിരുന്നു. പ്രതികൾ കുട്ടിയുമായി കാറിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവ ഉൾപ്പടെ നിരവധി തെളിവുകൾ കുറ്റപത്രത്തിന്റെ ഭാഗമായി സമർപ്പിക്കും. ഇതിനൊപ്പം ശാസ്ത്രീയ തെളിവുകളുടെ പരിശോധനാ ഫലങ്ങളും ഉണ്ടാവും. മോചനദ്രവ്യമാവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കാെണ്ടുപോയി തടവിൽ പാർപ്പിച്ചെന്നാണ് കേസ്. ജീവപര്യന്തം ശിക്ഷ ഉറപ്പ് വരുത്തുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടവിൽ പാർപ്പിക്കുക, മുറിവേൽപിക്കുക, ഗൂഢാലോചന, തെളിവു നശിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം.

ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെആർ പത്മകുമാർ (51), ഭാര്യ എംആർ അനിതകുമാരി (39), മകൾ പിഅനുപമ (21) എന്നിവരാണ് പ്രതികൾ. ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇവർ അറസ്റ്റിലായിട്ട് രണ്ടുമാസത്തോളം ആയെങ്കിലും ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ല. 90 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നതോടെ വിചാരണ കഴിയുംവരെ ജയിലിൽ തന്നെ കഴിയേണ്ടിവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...