കൊച്ചി മൂന്നാർ ദേശീയപാതയിൽ വനം വകുപ്പിന്റെ പൂട്ട് പൊളിച്ച് കിഫ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കോറിഡോറും ഇടുക്കി, എറണാകുളം ജില്ലകളുടെ ജീവനാഡിയുമായ കൊച്ചി മൂന്നാർ നാഷണൽ ഹൈവേ (NH 85) 980 കോടി രൂപ മുടക്കിൽ നവീകരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ ഈ റോഡിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം വനമാണെന്നും ആയതുകൊണ്ട് നിലവിലുള്ള വീതിയിൽ കൂടുതൽ ടാറിങ് നടത്തുവാനോ സംരക്ഷണഭിത്തി കെട്ടാനോ സാധ്യമല്ല എന്ന് പറഞ്ഞ് വനം വകുപ്പ് റോഡ് പണി തടസ്സപ്പെടുത്തുകയുണ്ടായി. നിലവിൽ ഈ നാഷണൽ ഹൈവേയിൽ ഏറ്റവും കൂടുതൽ ഗതാഗത തടസ്സം ഉണ്ടാകുന്ന സ്ഥലം കൂടിയാണ് നേരിയമംഗലം മുതൽ വാളറ വരെയുള്ള ഈ 14.5 കി. മി ദൂരം. പ്രശ്നം പരിഹരിക്കുന്നതിനായി പിഡബ്‌ള്യുഡി, വനം വകുപ്പ് മുതലായ ഉദ്യോഗസ്ഥരുടെയും ഇടുക്കി എംപി അടക്കമുള്ള ജനപ്രതിനിധികളുടെയും യോഗം പലതവണ ഇടുക്കി കളക്ടറേറ്റിൽ ചേർന്നെങ്കിലും വനവകുപ്പിന്റെ ധാർഷ്ട്യത്തിന് മുൻപിൽ ഒന്നും ചെയ്യുവാൻ ആർക്കും സാധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് കിഫയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോൻ ഫ്രാൻസിന്റെയും, ഇടുക്കി ജില്ലാ പ്രസിഡന്റ് ബബിൻ ജെയിംസിന്റെയും നേതൃത്വത്തിൽ കിഫ ഹൈക്കോടതിയെ സമീപിച്ചത്.
പ്രസ്തുത റോഡ് രാജഭരണത്തിന്റെ കാലം മുതൽ തന്നെ 100 അടി വീതിയിൽ പൊതുമരാമത്ത് വകുപ്പിന് വിട്ടു കൊടുത്തതാണെന്ന് തെളിയിക്കുന്ന രേഖകൾ കിഫ കൃത്യമായി കോടതിയിൽ ഹാജരാക്കിയതോടുകൂടി വനംവകുപ്പിന് ഉത്തരം മുട്ടുകയും ഈ നൂറടി വീതിയിൽ വനം വകുപ്പിന് യാതൊരു അവകാശവുമില്ലെന്നും യാതൊരു കാരണവശാലും വനം വകുപ്പ് റോഡ് പണിക്കു തടസ്സം നിൽക്കാൻ പാടില്ലെന്നും ഹൈക്കോടതി വിധിച്ചിരിക്കുന്നു. തങ്ങൾക്ക് യാതൊരു അധികാരവും ഇല്ലാത്ത സ്ഥലത്ത്, ഇല്ലാത്ത നിയമത്തിന്റെ പേരിൽ അധികാരം സ്ഥാപിക്കുന്ന വനം വകുപ്പിന്റെ ധാർഷ്ട്യത്തിന് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് ഈ വിധിയെന്നും ഭാവിയിലെങ്കിലും ഇത്തരം ജന വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിൽ നിന്നും വനം വകുപ്പ് വിട്ടു നിൽക്കണമെന്നും കിഫ ചെയർമാൻ അലക്സ്‌ ഒഴുകയിൽ പ്രതികരിച്ചു. കിഫക്കു വേണ്ടി അഡ്വ ബിജോ ഫ്രാൻസിസ് ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...