ഇ എസ് എക്ക് എതിരെ കിഫയുടെ ‘സമര കേരളം’ സമര പരമ്പര ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോടഞ്ചേരി : കേരളത്തിലെ മലയോര മേഖലയിലെ ഒരിഞ്ച് റവന്യൂ ഭൂമി പോലും ഇ എസ് എ യുടെയോ ഇ എസ് സെഡ് ന്റെയോ പരിധിയിൽ ആക്കാമെന്ന വ്യാമോഹം വെറും പാഴ് കിനാവാണ് എന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ സമര കേരളം എന്ന സമരപരമ്പര ഉദ്ഘാടനം ചെയ്യവേ പ്രസ്താവിച്ചു. കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സൈറ്റിലൂടെ കേരള സർക്കാർ പുറത്തുവിട്ട നിയമസാധ്യത പോലുമില്ലാത്ത മാപ്പ് കേരളത്തിലെ മലയോര ജനതയോട് പ്രതിബദ്ധത ഉണ്ടെങ്കിൽ പിൻവലിച്ച് ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് മാപ്പ് പുറത്തുവിടണമെന്നും അല്ലാത്തപക്ഷം കേരളം കണ്ടതിലെ ഏറ്റവും വലിയ സമരപരമ്പര ആയിരിക്കും സമര കേരളം എന്ന് കിഫ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനോജ് കുമ്ബ്ളാനി പ്രസ്താവിച്ചു. ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് കേരള സർക്കാരിൻറെ പ്രഖ്യാപിത നിലപാടിൽ നിന്നും കാണിക്കുന്ന കള്ളക്കളികൾ അവസാനിപ്പിച്ച് മലയോര ജനതയെ പ്രാകൃത ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള സർക്കാർ നീക്കം ഏതു വിധേനയും തടുക്കുമെന്ന് സമര കേരളം പരിപാടി ഉദ്ഘാടനം ചെയ്യവെ ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു. കിഫ തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് ജിജി വെള്ളാവൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി, കിഫ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് റോയി ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...