കി​ഫ്ബി ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി​ക്രം ജി​ത് സിം​ഗ് ഇ​ന്ന് ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യേ​ക്കി​ല്ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി​ക്രം ജി​ത് സിം​ഗ് ഇ​ന്ന് ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യേ​ക്കി​ല്ല. ഹാ​ജ​രാ​കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടേ​ക്കു​മെ​ന്നാ​ണ് വി​വ​രം. മൊ​ഴി​യെ​ടു​ക്ക​ലി​ന് ഹാ​ജ​രാ​കാ​ന്‍ നേ​ര​ത്തെ ഇ​ഡി, കി​ഫ്ബി സി​ഇ​ഒ കെ.​എം എ​ബ്ര​ഹാ​മി​നും ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി​ക്രം ജി​ത് സിം​ഗി​നും നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

വി​ക്രം ജി​ത് സിം​ഗ് വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നും സി​ഇ​ഒ കെ ​എം എ​ബ്ര​ഹാ​മി​നോ​ട് വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കി​ഫ്ബി അ​ക്കൗ​ണ്ടു​ള്ള ആ​ക്‌​സി​സ് ബാ​ങ്കി​നും ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ആ​ക്‌​സി​സ് ഹോ​ള്‍​സെ​യി​ല്‍ ബാ​ങ്കിം​ഗ് മേ​ധാ​വി​ക്കാ​ണു നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

കേ​ന്ദ്രാ​നു​മ​തി​യി​ല്ലാ​തെ കി​ഫ്ബി(​കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ബോ​ര്‍​ഡ്) മ​സാ​ല ബോ​ണ്ട് ഇ​റ​ക്കി വി​ദേ​ശ​ഫ​ണ്ട് സ്വീ​ക​രി​ച്ച​തി​നാ​ണ് കി​ഫ്ബി​ക്കെ​തി​രേ ഇ​ഡി കേ​സെ​ടു​ത്ത​ത്. ഫെ​മ നി​യ​മം ലം​ഘി​ച്ച​തി​നാ​ണു കേ​സ്. കി​ഫ്ബി​ക്കെ​തി​രാ​യ സി​എ​ജി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നു ബോ​ധ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മ​സാ​ല ബോ​ണ്ട് വ​ഴി 2,150 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കു​ന്ന​തി​നു സ​ര്‍​ക്കാ​ര്‍ അ​നു​മ​തി വാ​ങ്ങി​യി​രു​ന്നോ എ​ന്ന വി​വ​രം റി​സ​ര്‍​വ് ബാ​ങ്കി​നോ​ട് ഇ​ഡി ആ​രാ​ഞ്ഞി​രു​ന്നു. ഇ​തു വി​ദേ​ശ​നാ​ണ​യ വി​നി​മ​യ ച​ട്ടം ലം​ഘി​ച്ചാ​ണോ എ​ന്ന വി​വ​ര​വും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ല്‍ വ​രും. കി​ഫ്ബി​ക്കു​വേ​ണ്ടി മ​സാ​ല​ബോ​ണ്ടി​ല്‍ ആ​രെ​ല്ലാം നി​ക്ഷേ​പി​ച്ചെ​ന്ന വി​വ​ര​ങ്ങ​ളും അ​ന്വേ​ഷി​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....