വികസന സ്റ്റാൻഡിംഗ് കമ്മിറ്റി വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ക്കായി കില ഏക ദിന പരിശീലനം

For full experience, Download our mobile application:
Get it on Google Play

റാന്നി: 14-ാം പഞ്ചവത്സര പദ്ധതിയുടെ മുന്നോടിയായി റാന്നി ബ്ലോക്കിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ക്കായി കില ഏക ദിന പരിശീലനം നടത്തി. റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ നാറാണംമൂഴി പഞ്ചായത്തുകളിലെ കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത്, പ്രാദേശിക സാമ്പത്തിക ആസൂത്രണം, ദുരന്ത നിവാരണം എന്നീ വർക്കിംഗ് ഗ്രൂപ്പ് ഭാരവാഹികൾക്കായിരുന്നു പരിശീലനം. പഴവങ്ങാടി ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റ് അനിതാ അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി അദ്ധ്യക്ഷത വഹിച്ചു.

അങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു റെജി, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു. സി. മാത്യു,  കില ഫാക്കൽറ്റി അംഗം എൻ.പ്രകാശ്, ബ്ലോക്ക് കോർഡിനേറ്റർ വി.കെ.രാജഗോപാൽ എന്നിവർ പ്രസംഗിച്ചു. കില ഫാക്കൽറ്റി അംഗങ്ങളായ എൻ.പ്രകാശ്, അബ്ദുൾ ഷുക്കൂർ,  പി.എൻ മധുസൂദനൻ, കെ.വി നാരായണൻ, ഡോ.എച്ച്.സജീവ്, പി.എൻ.നൂർജഹാൻ, വി.വിജയകുമാരൻ, ജോൺ ശമുവേൽ, എം.ജെ.കുര്യൻ, പ്രൊഫ.പി.കെ.മോഹൻരാജ്, സ്മിതാ എസ് നായർ, എൻ.ബാലകൃഷ്ണപിളള എന്നിവർ ക്ലാസെടുത്തു. വടശേരിക്കര, ചിറ്റാർ, സീതത്തോട്, പെരുനാട് പഞ്ചായത്തുകളിലെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്കുള്ള പരിശീലനം മെയ് 6 വെള്ളിയാഴ്ച വടശേരിക്കര പഞ്ചായത്ത് ഹാളിൽ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...