ഓടയുടെ വശം ഇടിഞ്ഞ് നടപ്പാത അപകട ഭീഷണിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാന പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടു സ്ഥാപിച്ച ഓടയുടെ വശം ഇടിഞ്ഞ്  നടപ്പാത അപകട ഭീഷണിയിൽ. റാന്നി എസ് എൻ ഡി പി യൂണിയൻ കെട്ടിടത്തിന് മുൻവശത്താണ് ഇത്തരത്തിൽ അപകട ഭീഷണി നേരിടുന്നത്. ദിവസവും നിരവധി ആളുകൾ സഞ്ചരിക്കുന്ന പ്രധാനപ്പെട്ട നടപ്പാതയാണിത്. പോലീസ് സ്റ്റേഷൻ, വനം വകുപ്പ് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിങ്ങനെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലേക്ക് ആളുകൾ ബസ് സ്റ്റാൻഡിൽ നിന്നും മറ്റും നടന്നുപോകുന്ന പാതയാണ്  അപകടക്കെണിയായിരിക്കുന്നത്.

രാത്രിയിൽ റോഡ് ഉൾപ്പടെ ഇടിഞ്ഞു താഴുകയോ മറ്റോ ചെയ്തതു മൂലമാകാം റോഡിൻറെ വശം പൊട്ടി മാറിയത്. ഏതാണ്ട് നിർമ്മാണം പൂർത്തിയാക്കി വശങ്ങളിൽ കൈവരികളും സ്ഥാപിച്ച ശേഷമാണ് ഇത്തരത്തിൽ റോഡിനു നാശം ഉണ്ടായിരിക്കുന്നത്. യൂണിയൻ കെട്ടിടത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ദിവസവും 100 കണക്കിന് ആളുകളും വന്നു പോകുന്ന ഓഫീസിൻറെ വാതിലിനു മുമ്പിലത്തെ അപകടാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് റാന്നി എസ് എൻ ഡി പി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...