യുവാവിനെ കൊന്ന് തലയറുത്ത് മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള‌ളി ; ശ്രീരാമസേന നേതാവും പെണ്‍കുട്ടിയുടെ മാതാപിതാക്കളുമടക്കം പത്തുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : യുവാവിനെ കൊന്ന് തലയറുത്ത് മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള‌ളി, ശ്രീരാമസേന നേതാവും പെണ്‍കുട്ടിയുടെ മാതാപിതാക്കളുമടക്കം പത്തുപേര്‍ പിടിയില്‍. അര്‍ബാസ് അഫ്‌താബ് മുല്ല (24)യെയാണ് ശ്രീരാമസേന നേതാവും ഹിന്ദുസ്ഥാന്‍ താലൂക്ക് പ്രസിഡന്റുമായ പുന്ദലീക എന്ന മഹാരാജ് കൊലപ്പെടുത്തിയത്.

പ്രണയത്തില്‍ നിന്നും പിന്മാറത്തതാണ് കൊലപാതകത്തിന് കാരണം യുവാവിനെ കൊന്ന് തലയറുത്ത് മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള‌ളി. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. സെപ്‌തംബര്‍ 28ന് നായിരുന്നു സംഭവം. ഹിന്ദു മതാനുയായിയായ ശ്വേതയുമായി അര്‍ബാസ് പ്രണയബന്ധത്തിലായിരുന്നു.

എന്നാല്‍ ശ്വേതയുടെ മാതാപിതാക്കള്‍ക്ക് ഇത് ഇഷ്‌ടമായിരുന്നില്ല. ഇവര്‍ അര്‍ബാസിനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഖാന്‍പൂരിലേക്ക് ഇരുവരും താമസം മാറി. ഇതോടെ ശ്രീരാമസേന നേതാവായ പുന്ദലീകയ്‌ക്ക് പണം നല്‍കി യുവാവിനെ കൊലപ്പെടുത്താന്‍ ശ്വേതയുടെ പിതാവ് ഈരപ്പ കുമാര്‍, മാതാവ് സുശീല എന്നിവ‌ര്‍ തീരുമാനിച്ചു.

തുടര്‍ന്ന് അര്‍ബാസിന്റെ മാതാവ് സ്ഥലത്തില്ലാത്ത തക്കത്തിന് ഇയാളെ വിളിച്ചുവരുത്തിയ പുന്ദലീക അര്‍ബാസിന്റെ കൈയിലെ പണം തട്ടിയെടുത്തശേഷം കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ഉടല്‍ ഭാഗം റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടു. സംഭവത്തില്‍ അന്വേഷണം നടത്തിയ ബെലഗാവി പൊലീസ് ഇവരെയുള്‍പ്പടെ പത്തുപേരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...