യുക്രെയ്നിൽ റഷ്യൻ ആക്രമണം കനക്കുന്നു; പന്ത്രണ്ട് പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ച് പ്രസിഡന്റ് സെലെൻസ്‌കി

For full experience, Download our mobile application:
Get it on Google Play

കീവ്: ചൊവ്വാഴ്ച യുക്രെയ്നില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു ഡസനിലധികം പേര്‍ക്ക് പരിക്കേറ്റു. യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയാണ് വിവരങ്ങള്‍ സ്ഥിരീകരിച്ചത്. മരിച്ച ഇന്ത്യന്‍ പൗരന്റെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയം അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ ആക്രമണം ആരംഭിച്ചത്. റഷ്യ ബാലിസ്റ്റിക്, ക്രൂയിസ്, ആന്റി-റഡാര്‍ മിസൈലുകള്‍, 218 ഡ്രോണുകള്‍, ഡെക്കോയ്കള്‍ എന്നിവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തിയെന്ന് യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഡ്രോണുകളില്‍ മൂന്നിലൊന്ന് ഭാഗവും ജെറ്റ് പവര്‍ ഉള്ളവയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

യുക്രേനിയന്‍ തലസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസം റഷ്യ നടത്തിയ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ കീവ്, ഒഡെസ മേഖലകളായിരുന്നു. നിരവധി പ്രദേശങ്ങളിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കും ജനവാസ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ‘ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരനുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു, ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേ-റ്റെന്നും അദ്ദേഹം പറഞ്ഞു. എക്‌സ് പോസ്റ്റ് പങ്കുവെച്ചാണ് വിവരങ്ങള്‍ അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പൂട്ടി ; താത്കാലികമെന്ന് അധികൃതര്‍ : രോഗികൾ...

0
റാന്നി: റാന്നി താലൂക്ക് ആശുപത്രിയിലെ പ്രധാന ഓപ്പറേഷൻ തിയേറ്റർ അടച്ചതോടെ സാധാരണക്കാരായ...

കാട്ടാക്കടയിൽ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം കഠിനതടവ്

0
തിരുവനന്തപുരം: കാട്ടാക്കടയിൽ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

0
ന്യൂഡൽഹി: കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി. ‘കൊടുംഭീകരർ ചേർന്ന് നിങ്ങളെ...

മമത ബാനർജിയുടെ അനന്തരവൾ വീടിനുള്ളിൽ മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൾ...