റാന്നി താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പൂട്ടി ; താത്കാലികമെന്ന് അധികൃതര്‍ : രോഗികൾ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി താലൂക്ക് ആശുപത്രിയിലെ പ്രധാന ഓപ്പറേഷൻ തിയേറ്റർ അടച്ചതോടെ സാധാരണക്കാരായ രോഗികൾ ദുരിതത്തിൽ. ആശുപത്രിയിലെ പുതിയ ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന അത്യാധുനിക ഓപ്പറേഷൻ തിയേറ്ററാണ് പുനരുദ്ധാരണത്തിന്റെ പേരിൽ അധികൃതർ പൂട്ടിയിട്ടത്. ഇതോടെ നിരവധി രോഗികളുടെ സർജറികൾ മുടങ്ങുന്ന അവസ്ഥയാണുള്ളത്. തീയേറ്ററിലെ ബാത്റൂമിന്‍റെയും വെള്ളത്തിന്റെയും അപര്യാപ്തത പരിഹരിക്കുന്നതിനാണ് തിയേറ്റർ താൽക്കാലികമായി അടച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നിലവിൽ പഴയ ബ്ലോക്കിലെ പ്രസവ ശസ്ത്രക്രിയ നടത്തുന്ന ചെറിയ മുറിയോട് ചേർന്ന് മറ്റ് ചെറിയ ശസ്ത്രക്രിയകൾ നടത്തുന്നതായി അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത് തികച്ചും അപര്യപ്തമാണെന്ന് രോഗികൾ പരാതിപ്പെടുന്നു.

ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ശസ്ത്രക്രിയകളും മുടങ്ങിയിരിക്കുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തിയേറ്റർ ഉടൻ തുറക്കുമെന്ന് പറയുമ്പോഴും തീയതി വ്യക്തമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതോടെ സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികൾ വൻ തുക കടം വാങ്ങി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഓപ്പറേഷൻ തിയേറ്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

പാനൂരിൽ അഞ്ചുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
കണ്ണൂർ: പാനൂരിൽ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി...

ബിഹാറില്‍ പ്രളയജലത്തോടൊപ്പം ഒഴുകിവന്ന അജ്ഞാത മത്സ്യങ്ങൾ കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
ബഗഹ: നേപ്പാള്‍ പ്രളയത്തെ തുടര്‍ന്ന് ബിഹാറിലെ ഗന്ധക് നദി ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്ക്...