കോഴിക്കോട് ക്രൂര മർദ്ദനത്തിന് ഇരയായ യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നു ; അക്രമിയെ കണ്ടെത്താനായില്ല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൈവേലിയില്‍ മര്‍ദ്ദനമേറ്റ് പരിക്കേറ്റ നിലയില്‍ കാണപ്പെട്ട യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. യുവാവിനെ മര്‍ദ്ദിച്ചയാള്‍ക്കായി കൂറ്റ്യാടി പോലീസ് തിരച്ചില്‍ ശക്തമാക്കി. വളയം ചുഴലിയിലെ നീലാണ്ടുമ്മല്‍ പാറയുള്ള പറമ്പത്ത് വിഷ്ണുവിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് യുവാവ്. വിഷ്ണുവിനെ കഴിഞ്ഞ ദിവസം രാത്രി കൈവേലി ചമ്പിലോറയിലെ റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടത്. വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണിത്. വിഷ്ണുവിനെ മര്‍ദ്ദിച്ച ശേഷം മുപ്പത് മീറ്ററോളം വലിച്ചിഴച്ചാണ് റോഡിലിട്ടത്. തലയുടെ പുറക് വശത്താണ് ഇയാള്‍ക്ക് വലിയ പരിക്കുള്ളത്.

കുറ്റ്യാടി പോലീസ് സ്ഥലത്തെത്തിയാണ് വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്റര്‍ സഹായത്തിലാണ് ചികിത്സ. മര്‍ദ്ദിച്ചയാള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി. കുറ്റ്യാടി സി.ഐ സി.കെ. ഷിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മര്‍ദ്ദിച്ചയാള്‍ ഒളിവിലാണ്. ഫോറന്‍സിക്ക് വിദഗ്ദര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...