ബി.ജെ.പി ലീഗുമായി സഖ്യമുണ്ടാക്കണം, മുഖ്യമന്ത്രി സ്ഥാനം ലീഗിന് നല്‍കണം : ടി.ജി മോഹന്‍ദാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കണമെന്ന് ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. തെരഞ്ഞെടുപ്പില്‍ ജയിച്ച്‌ മുസ്ലീം ലീഗിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണം. കേരളത്തില്‍ നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് എന്ന് വിളിക്കാത്ത ഒരേയൊരു നേതാവ് പാണക്കാട് തങ്ങളാണെന്നും എബിസി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ടി ജി മോഹന്‍ദാസ് പ്രതികരിച്ചു.

‘കേരള രാഷ്ട്രീയത്തിലെ തറവാടികളാണ് മുസ്ലീം ലീഗ്. വാക്ക് മാറുന്ന പാരമ്പര്യം അവര്‍ക്കില്ല. മുന്നണി ഒന്നോ രണ്ടോ തവണ മാറിയിട്ടുണ്ടെന്നല്ലാതെ ഓര്‍ക്കാപ്പുറത്ത് കാലുമാറുക, പിന്നില്‍ നിന്ന് കുത്തുക വാഗ്ദാനങ്ങളില്‍ നിന്ന് പിന്തിരിയുക ഇതൊന്നും ചെയ്യുന്നവരല്ല മുസ്ലീം ലീഗുകാര്‍’. ലീഗ് കമ്മ്യൂണല്‍ പാര്‍ട്ടിയല്ലെന്നും ഒരു കമ്മ്യൂണിറ്റി പാര്‍ട്ടിയാണെന്നും ടി ജി മോഹന്‍ദാസ് പറഞ്ഞു. മുസ്ലീം ലീഗിന്റെ മന്ത്രിയുടെ പേഴ്ണല്‍ സ്റ്റാഫ് അംഗങ്ങളില്‍ നിറയെ മുസ്ലീംകളുണ്ടാകും. അതവര്‍ മുസ്ലീംങ്ങള്‍ ആയതുകൊണ്ടല്ല മറിച്ച്‌ മുസ്ലീം ലീഗുകാരായത് കൊണ്ടാണ്.

ബിജെപിക്കാരന്‍ മന്ത്രിയായാല്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മുഴുവന്‍ ഹിന്ദുക്കളായിരിക്കും. അതവര്‍ ഹിന്ദുക്കളായത് കൊണ്ടല്ല മറിച്ച്‌ ബിജെപിക്കാരായത് കൊണ്ടാണ്. ആശ്രിതന്മാരാണ്, അവര്‍ ഒരുപാട് കഷ്ടപ്പെടുന്നവരാണെന്നും മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ ബിജെപി പിഡിപിയുമായി സഖ്യമുണ്ടാക്കി. അതേപോലെ കേരളത്തിലും ലീഗുമായി കൂട്ട്‌കെട്ടുണ്ടാക്കാന്‍ ബിജെപി മുന്‍ കയ്യെടുക്കണം. പിഡിപി മുസ്‌ലിം പാര്‍ട്ടി മാത്രമല്ല, വിഘടനവാദികള്‍ കൂടിയാണ്. അത്രയും തീവ്രമായിട്ടുള്ള ഗ്രൂപ്പുമായി സഖ്യമുണ്ടാക്കാമെങ്കില്‍ അത്രയൊന്നുമില്ലാത്ത് മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കുന്നതില്‍ എന്താണ് തെറ്റെന്നും ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...