കെ.കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശന്റെ മൊഴിയെടുക്കൽ പൂർത്തിയായി ; പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ജനകീയ സമിതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്റെ  ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ  മൊഴിയെടുക്കൽ പൂർത്തിയായി. മഹേശനുമായി പ്രശ്‌നങ്ങളില്ലെന്നും നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പപോലീസിനോട് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് മഹേശൻ പുറത്തുവിട്ട കത്തുകളിലെ ആരോപണങ്ങൾ മുൻനിർത്തിയായിരുന്നു മാരാരിക്കുളം പോലീസിന്റെ  മൊഴിയെടുക്കൽ.

കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ  വീട്ടിലെത്തിയ അന്വേഷണസംഘം നാലുമണിക്കൂർ സമയമെടുത്താണ് മൊഴിയെടുക്കൽ പൂർത്തിയാക്കിയത്. കത്തുകളിലും ഡയറിക്കുറിപ്പുകളിലും മഹേശൻ പറയുന്ന സാമ്പത്തിക തിരിമറി, മാനസിക പീഡനം എന്നിവയെ സംബന്ധിച്ച്  പോലീസ് വെള്ളാപ്പള്ളിയോട് ചോദിച്ചു. മഹേശന്റെ  ആരോപണങ്ങളും വെള്ളാപ്പള്ളിയുടെ സഹായി കെ.എൽ അശോകന്റെ  മൊഴിയും ചേർത്തുവെച്ച് പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. ആരോപണങ്ങളെല്ലാം വെള്ളാപ്പള്ളി നിഷേധിച്ചു. മഹേശനുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് വെള്ളാപ്പള്ളി നടേശന്റെ  മൊഴി. ഇതോടെ കേസിലെ മൊഴിയെടുക്കൽ പൂർത്തിയായി.

രണ്ടു ദിവസത്തിനുള്ളിൽ കേസന്വേഷണം പൂർത്തിയാകും. അതേസമയം ലോക്കൽ പോലീസിനെ ഒഴിവാക്കി അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മഹേശന്റെ  കുടുംബം. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് ജനകീയ സമിതി ഭീമഹരജി നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...