കെകെ മഹേശന്റെ ആത്മഹത്യാ കേസ് പ്രത്യേക അന്വേഷണ സംഘം ഉടന്‍ ഏറ്റെടുക്കും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കണിച്ചുകുളങ്ങര എസ്‌എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യാ കേസ് പ്രത്യേക അന്വേഷണ സംഘം ഉടന്‍ ഏറ്റെടുക്കും. കേസ് അന്വേഷണം പ്രത്യേക ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് മാരാരിക്കുളം പോലീസ് ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് പ്രത്യേക സംഘത്തിനെ ഏല്‍പ്പിക്കുന്നത്.

കെകെ മഹേശന്റെ ആത്മഹത്യാ കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കുടുംബം ആദ്യഘട്ടം മുതല്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ചൂണ്ടികാണിച്ചു മുഖ്യമന്ത്രിക്ക് നിവേദനവും കൈമാറിയിരുന്നു. മാരാരിക്കുളം പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഇവര്‍ക്ക് മേല്‍ വെള്ളാപ്പള്ളി ഉള്‍പ്പടെയുള്ളവരുടെ സമര്‍ദ്ദമുണ്ടെന്നുമായിരുന്നു കുടുംബം ആരോപിക്കുന്നത്.

ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണം എന്നാവശ്യപ്പെട്ട് മാരാരിക്കുളം പോലീസ് തന്നെ ഇന്നലെ ഡിജിപിക്ക് കത്ത് നല്‍കി. കൊറോണ പ്രവര്‍ത്തനങ്ങളും വെല്ലുവിളി ഉയര്‍ത്തുന്നതായി കത്തില്‍ പറയുന്നു. ലോക്കല്‍ പോലീസ് കേസ് ഒഴിയുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണം സംഘം കേസ് ഏറ്റെടുക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് അശ്ലീലമായി പെരുമാറി ; സർക്കാർ സ്കൂളിലെ അധ്യാപകന് സസ്‌പെൻഷൻ

0
ലക്നൗ: ഉത്തർപ്രദേശിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് അശ്ലീലമായി പെരുമാറിയെന്നാരോപിച്ച്, സർക്കാർ സ്കൂളിലെ...

വിജയ് സർക്കാരിന്റെ പേരിൽ മൂന്ന് സ്ത്രീകൾ തട്ടിപ്പിനിരയായി

0
ചെന്നൈ: മുടിയിലൂടെ പടരുന്ന പുതിയ പകർച്ചവ്യാധി തടയാൻ തല മൊട്ടയടിക്കുന്ന...

അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി

0
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഗുരുതര...

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതി ദയനീയം ; ഹൈക്കോടതി

0
കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ അതിദയനീയമാണെന്നും അവിടെ ഏറ്റവും...