മാപ്പ് പറയണം, ഗോവിന്ദനും സച്ചിന്‍ദേവിനും കെ.കെ.രമയുടെ നോട്ടിസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിയമസഭ സംഘര്‍ഷത്തില്‍ കൈക്ക് പരിക്കേറ്റ കെ.കെ രമയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും പ്രചാരണം നടത്തിയ സംഭവത്തില്‍ കെ.കെ. രമ എം.എല്‍.എ മാനനഷ്ട കേസ് നല്‍കുന്നു. ഇതിന്റെ ഭാഗമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ദേശാഭിമാനി പത്രം, സച്ചിന്‍ ദേവ് എം.എല്‍.എ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്.

നിയമസഭയില്‍ നടന്ന സംഘര്‍ഷത്തില്‍ കെ. കെ രമയുടെ കയ്യില്‍ പരുക്കേല്‍ക്കുകയും പ്ലാസ്റ്ററിടുകയും ചെയ്തിരുന്നു. എന്നാല്‍, പ്ലാസ്റ്ററിടുന്നതിന് മുന്‍പ് സംഘര്‍ഷ സ്ഥലത്ത് കെ. കെ രമ എംഎല്‍എ പരുക്കേറ്റ കയ്യുയര്‍ത്തി ഭരണപക്ഷ അംഗങ്ങളോടും വാച്ച് ആന്‍ഡ് വാര്‍ഡിനോടും സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങള്‍ വെച്ച് കെ. കെ രമയുടേത് നാടകമാണെന്നും പരുക്കില്ലാത്ത കയ്യിലാണ് പ്ലാസ്റ്റര്‍ ഇട്ടിരുന്നതെന്നും സച്ചിന്‍ ദേവ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ രമയുടെതാണെന്ന് പറഞ്ഞുകൊണ്ട് വ്യാജ എക്‌സറെയും പ്ലാസ്റ്ററിട്ടത് വെറും നാടകമാണെന്നും പ്രചാരണം നടന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...