സിബിഐ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്, ഗൂഢാലോചന അന്വേഷിക്കണം : കെ.കെ.രമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്നു കെ.കെ.രമ എംഎല്‍എ നിയമസഭയില്‍. ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു കെ.കെ.രമ. ”താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനു വേണ്ടി വയോധികനായ ഒരു മുന്‍മുഖ്യമന്ത്രിയെ ഏറ്റവും മ്ലേച്ഛമായ ഭാഷയില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതു മുതല്‍ വിവിധ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചതും സിബിഐ അന്വേഷണം വരെ എത്തിച്ചതും ഗൂഢാലോചന ആണെന്നാണ് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നത്. ദല്ലാള്‍ നന്ദകുമാറിന്റെ കാര്‍മികത്വത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗൂഢാലോചന നടന്നതെന്നും വ്യക്തമാകുകയാണെന്ന് രമ പറഞ്ഞു.

നന്ദകുമാറും മുഖ്യമന്ത്രിയും പരാതിക്കാരിയും ചര്‍ച്ച ചെയ്തതിനു ശേഷമാണ് അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. പത്തു കോടി രൂപ വാഗ്ദാനം നല്‍കി ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കാന്‍ സിപിഎം നേതാക്കള്‍ ബന്ധപ്പെട്ടുവെന്ന് പരാതിക്കാരി മുന്‍പ് പറഞ്ഞതു നമുക്കു മുന്നിലുള്ളതാണ്. പണം നല്‍കി സ്ത്രീയെ കൊണ്ട് ആരോപണം ഉന്നയിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനിറങ്ങുന്നത് നെറികേടാണ്. നിങ്ങള്‍ എങ്ങനെയാണ് ഇടതുപക്ഷമാകുന്നത്. എങ്ങനെയാണ് കമ്യൂണിസ്റ്റാകുന്നത്. കേരളത്തെ ലജ്ജിപ്പിക്കുന്ന ഈ കേസില്‍ സിബിഐയെ കൊണ്ടുതന്നെ ഗൂഢാലോചന അന്വേഷിപ്പിച്ച് പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം. വ്യക്തിഹത്യക്കു മൗനാനുവാദം നല്‍കിയ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തോടു മാപ്പു പറയണമെന്ന് രമ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...