കെ.എം മാണിയുടെ സ്മരണയ്ക്ക്മുന്നില്‍ കണ്ണീര്‍ പുക്കളര്‍പ്പിച്ച് കുടുംബവും നേതാക്കളും

For full experience, Download our mobile application:
Get it on Google Play

പാലാ : കേരളാ കോണ്‍ഗ്രസ്സ്(എം) ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍  അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി അനുയായികള്‍.  ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്താനിരുന്ന അനുസ്മരണ ചടങ്ങുകള്‍ ഒഴിവാക്കിയാണ് പ്രവര്‍ത്തകര്‍ കാരുണ്യദിനമായി ആചരിച്ചത്.

രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രലിലെ കെ.എം മാണിയുടെ കല്ലറയില്‍ ഭാര്യ കുട്ടിയമ്മ, ജോസ് കെ.മാണി എം.പി, നിഷ ജോസ് , കൊച്ചുമക്കളായ പ്രിയങ്ക, റിതിക, കുഞ്ഞുമാണി എന്നിവര്‍ എത്തി പ്രാര്‍ത്ഥന നടത്തി. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ പാലായിലേക്ക് എത്തണ്ട എന്ന നിര്‍ദേശമുണ്ടായിരുന്നിട്ടും പാലായിലെത്തിയ അദ്ദേഹത്തിന്റെ അനുയായികളെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പള്ളിയിലേക്ക് കയറ്റിയത്. തുടര്‍ന്ന് തോമസ് ചാഴികാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, ജോസഫ് എം.പുതുശ്ശേരി, സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പള്ളിയിലും പാലായിലെ കെ.എം മാണിയുടെ ഭവനത്തിലും എത്തി. കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍രെല്ലാം അവരുടെ ഭവനങ്ങളില്‍ തന്നെ കുടുംബാംഗങ്ങളോടൊപ്പം പ്രാര്‍ത്ഥന നടത്തി. സംസ്ഥാനത്തുടനീളം 500 ലധികം കമ്മ്യൂണിറ്റി കിച്ചനുകളിലെ ഭക്ഷണത്തിനുള്ള സഹായം നല്‍കിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കെ.എം മാണിസാറിന് സ്മരണാഞ്ജലി ഒരുക്കിയത്. കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങള്‍ നിരാലംബരായ കിടപ്പുരോഗികള്‍ക്ക് 1000 രൂപയുടെ ധനസഹായവും വിതരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...